അ​ങ്ക​മാ​ലി​യി​ൽ വാ​ഷ് പി​ടി​കൂ​ടി

 
അങ്കമാലി: മൂക്കന്നൂരിലെ ആൾത്താമസമില്ലാത്ത സ്ഥലത്തുനിന്ന് 200 ലിറ്റർ വാഷ് എക്സൈസ് സംഘം പിടികൂടി നശിപ്പിച്ചു. പതിനഞ്ചേക്കറോളം വരുന്ന സ്ഥലത്ത് വാഷ് ചതുപ്പിൽ താഴ്ത്തിയ നിലയിലായിരുന്നു. രണ്ടു തകര ഡ്രമ്മുകളിലായി സൂക്ഷിച്ച വാഷിനു പുറമേ ചാരായം വാറ്റുന്നതിനായുള്ള കുടം, പ്ലാസ്റ്റിക് ബക്കറ്റ്, രണ്ടു മീറ്റർ നീളമുള്ള പൈപ്പ് എന്നിവയും പിടിച്ചെടുത്തു.

അങ്കമാലി എക്സൈസ് ഇൻസ്പെക്റ്റർ ആർ. പ്രശാന്തിനു ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് റെയ്ഡ് നടത്തിയത്. വാഷ് കുഴിച്ചിട്ടത് ആരാണെന്നു കണ്ടെത്താനായിട്ടില്ല. ഇതിനായി അന്വേഷണം ശക്തമാക്കിയതായി എക്സൈസ് ഇൻസ്പെക്റ്റർ പറഞ്ഞു. പ്രിന്‍റീവ് ഓഫിസർ പി.കെ. ബിജു, സിവിൽ എക്സൈസ് ഓഫിസർമാരായ എസ്. ബാലു, പി.എൻ. സുരേഷ് കുമാർ, വി.ബി. രാജേഷ്, കെ.എസ്. പ്രശാന്ത്, പി.പി. ഷിവിൻ, പി.എൻ. അജി, ഡ്രൈവർ ബെന്നി പീറ്റർ എന്നിവർ പങ്കെടുത്തു.