തണൽ മരങ്ങൾ വെട്ടി; പകരം തൈ നട്ടു യുവാക്കളുടെ പ്രതിഷേധം

.

അങ്കമാലി: തണൽ മരങ്ങൾ വെട്ടിമാറ്റിയതിൽ പ്രതിഷേധിച്ച് പ്രദേശത്തെ യുവാക്കൾ അതേ സ്ഥലത്ത് വൃക്ഷത്തൈ നട്ടു പ്രതിഷേധിച്ചു. കഴിഞ്ഞ ദിവസമാണ് തുറവൂർ പഞ്ചായത്ത് എട്ടാം വാർഡിൽ ഇൻഫന്‍റ് ജീസസ് എൽപി സ്കൂൾ റോഡിൽ നിന്ന അഞ്ചോളം തണൽ മരങ്ങൾ  വെട്ടിമാറ്റിയത്.

maram-2ലോകമെമ്പാടും മരങ്ങൾ വച്ചു പിടിപ്പിക്കുമ്പോളാണ് വർഷങ്ങളായി റോഡരുകിൽ തണലേകിയിരുന്ന മരങ്ങൾ വെട്ടിമാറ്റിയത്. ചില സമീപവാസികളുടെ നിക്ഷിപ്ത താത്പര്യമാണ് തണൽ മരങ്ങൾ വെട്ടിമാറ്റാൻ കാരണമെന്ന് യുവാക്കൾ പറഞ്ഞു. മുന്നറിയിപ്പില്ലാതെ ധൃതിയിൽമരം വെട്ടിമാറ്റുന്നതിന് കൂട്ട് നിന്ന അധികാരികളുടെ നടപടിയിലും പ്രതിഷേധം ശക്തമായി.

ഇതോടെയാണ് പ്രദേശത്തെ യുവാക്കൾ സംഘടിച്ച് വൃക്ഷത്തൈ നട്ട് പ്രതിഷേധിക്കാൻ തീരുമാനിച്ചത്. വെട്ടിയ മാറ്റിയ മരങ്ങൾക്ക് പകരം ഇരട്ടി വൃക്ഷത്തൈകൾ നട്ടു. സിജോ പീറ്റർ, ഷാജി തോമസ്, സിജോ ജോസ്, മെൻസൺ മാത്യു, ജിബിൻ ദേവസി,ഡില്യംസ്, ടോണി ആന്‍റണി തുടങ്ങിയവരാണ് തൈ നടാൻ നേതൃത്വം നൽകിയത്.