അ​യ്യ​നാ​ർ ശി​ൽ​പ​ങ്ങ​ളോ​ട് സ​ർ​വ​ക​ലാ​ശാ​ല​യു​ടെ അ​വ​ഗ​ണ​ന

 
.

കാലടി: ലോകമെങ്ങും പരിസ്ഥിതി ദിനാചരണം നടക്കുമ്പോൾ സംസ്‌കൃത സർവകലാശാലയിലെ അയ്യനാർ ശിൽപങ്ങളോട് സർവകലാശാലയുടെ അവഗണന. ശിൽപങ്ങൾക്ക് ചുറ്റും വളർന്നു നിൽക്കുന്ന പുല്ല് വെട്ടിത്തളിക്കാൻ പോലും അധികൃതർ തയ്യാറായിട്ടില്ല. സർവകലാശാലയിലെ മുഖ്യ കവാടത്തിനു സമീപത്താണ് അയ്യനാർ ശിൽപങ്ങൾ സ്ഥാപിച്ചിരിക്കുന്നത്. കളിമണ്ണിൽ തീർത്ത 6 ശിൽപങ്ങളാണുളളത്.

ശിൽപങ്ങളുടെ മുൻവശത്തെ പുല്ലുകൾ മാത്രം വെട്ടിയൊതുക്കിയിട്ടുണ്ട്. പുറകുവശത്ത് പുല്ലുകൾ വളർന്നു പന്തലിച്ചു കിടക്കുകയാണ്. പരിസ്ഥിതി ദിനത്തിലെങ്കിലും പുല്ല് വെട്ടി ശിൽപങ്ങൾ സംരക്ഷിക്കാൻ നടപടി എടുക്കുമെന്ന പ്രതീക്ഷയിലായിരുന്നു .

ayyanar-2ലക്ഷങ്ങൾ മുടക്കി 2016 ഫെബ്രുവരിയിലാണ് അയ്യനാർ ശിൽപങ്ങൾ നിർമിച്ചത്. സംസ്‌കൃതസർവ്വകലാശാലയും കേരള ലളിതകലാ അക്കാഡമിയും സംയുക്തമായാണ് അയ്യനാർ ശിൽപങ്ങൾ നിർമിച്ചത്. തമിഴ്‌നാട്ടിലെ പുതുക്കോട്ടയിൽ അയ്യനാർ ആരാധനയുടെ ഭാഗമായാണ് ഈ ശിൽപങ്ങൾ നിർമിക്കുന്നത്. സർവകലാശാലയിലെ വിദ്യാർഥികൾക്ക് അയ്യനാർ ശിൽപങ്ങളെക്കുറിച്ച് പഠിക്കുന്നതിനായാണ് ശിൽപങ്ങൾ ഇവിടെ നിർമിച്ചതും.

പ്രശസ്ത അയ്യനാർ കലാകാരനായ രംഗസ്വാമിയുടെ നേതൃത്വത്തിലായിരുന്നു ശിൽപങ്ങളുടെ നിർമാണം.ഒ രു മാസത്തോളമെടുത്താണ് ശിൽപങ്ങൾ നിർമിച്ചത്. പൂർണമായും കളിമണ്ണിലാണ് ശിൽപങ്ങൾ രൂപപ്പെടുത്തിയെടുത്തത്. അയ്യനാർ കുതിര, ആന, നന്ദി, കാമധേനു എന്നിവയാണ് ശിൽപങ്ങൾ. നിർമാണം പൂർത്തിയാക്കി മാസങ്ങൾ കഴിഞ്ഞിട്ടും അവ വേണ്ട രൂപത്തിൽ സ്ഥാപിച്ചിരുന്നില്ല. ശിൽപങ്ങൾ വേണ്ടരൂപത്തിൽ സംരക്ഷിക്കാത്തതിനാൽ നശിക്കാനും തുടങ്ങിയിരുന്നു.വിദ്യാർഥികളുടെ പ്രതിഷേധത്തെ തുടർന്നാണ് മുഖ്യ കവാടത്തിനു സമീപത്ത് ശിൽപങ്ങൾ സ്ഥാപിച്ചത്.