കാലടി എസ് ഐ ഷാരോണിന് സ്ഥലം മാറ്റം

.

കാലടി:കാലടി എസ് ഐ ഷാരോണിന് സ്ഥലം മാറ്റം.മുവ്വാറ്റുപുഴ ക്രൈംബ്രാഞ്ചിലേക്കാണ് സ്ഥലം മാറ്റിയിരിക്കുന്നത്.ഒരു മാസമായിട്ടൊളളു ഷാരോൺ കാലടിയിൽ ചുമതലയേറ്റിട്ട്.ഇതിനിടയിലാണ് സ്ഥലം മാറ്റിയിരിക്കുന്നത്.

ഇത് പോലിസിനിടയിൽ തന്നെ പ്രതിഷേധത്തിനിടയാക്കിയിട്ടുമുണ്ട്.ഹെൽമറ്റ് ഇല്ലാതെ വാഹനം ഓടിച്ചതിനും മറ്റും മുഖം നോക്കാതെ ഷാരോൺ നടപടിയെടുത്തിരുന്നു.ഇതിന്റെ പ്രതികാരമായിട്ടാണ് സ്ഥലം മാറ്റമെന്ന് പറയപ്പെടുന്നു.