കാഞ്ഞൂർ പഞ്ചായത്തൽ പനി പടർന്നു പിടിക്കുന്നു

.

കാലടി : മഴക്കാലം ആരംഭിച്ചതോടെ കാഞ്ഞൂർ പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളിൽ പനി പടർന്നു പിടിക്കുന്നു. കൂടുതൽ പേരും ഡെങ്കിപ്പനിയുമായി സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. മഴക്കാല രോഗങ്ങൾ പടരാതിരിക്കാൻ ജനങ്ങളെ ബോധവൽക്കരിക്കുന്നതിനും ശുചീകരണപ്രവർത്തനങ്ങൾ നടത്തുന്നതിനും നേതൃത്വം കൊടുക്കേണ്ട കാഞ്ഞൂർ പഞ്ചായത്ത് നിർജ്ജീവമാണെന്ന് ബി.ജെ.പി. കാഞ്ഞൂർ പഞ്ചായത്തുകമ്മിറ്റി കുറ്റപ്പെടുത്തി.

kanjoor-ferപഞ്ചായത്ത് ഓഫീസിന്റെ മുൻവശത്ത് മഴവെള്ളം കെട്ടികിടക്കുകയും മാലിന്യങ്ങളും കുറ്റിക്കാടുകളും വളർന്ന് കൊതുകുകൾ പെരുകുകയാണ്.മഴവെള്ളവും, മാലിന്യവും കെട്ടികിടക്കുന്നതിനു സമീപത്തെ വ്യാപാരികൾക്ക് ഡെങ്കിപനി പിടിപ്പെട്ടതായും നാട്ടുകാർ പറയുന്നു.

അടിയന്തിരമായി പഞ്ചായത്ത് പ്രദേശങ്ങളിലെ വെള്ളക്കെട്ട് ഒഴിവാക്കി ചെളിയും മാലിന്യങ്ങളും നീക്കം ചെയ്യണമെന്ന് ബിജെപി കാഞ്ഞൂർ പഞ്ചായത്ത് ജനറൽ സെക്രട്ടറി ടി.എൻ. അശോകൻ ആവശ്യപ്പെട്ടു.