സെബാസ്റ്റ്യന്റെ കുടുംബത്തിന് തണലായി ഡിവൈഎഫ്ഐ

 
.

അങ്കമാലി:അയ്യമ്പുഴ തട്ടുപാറ കടയിലാൻ സെബാസ്റ്റ്യന് ഡിവൈഎഫ്ഐ അയ്യമ്പുഴ മേഖല കമ്മറ്റി ഭവനം നിർമ്മിച്ചുനൽകുന്നു.ഭാര്യ ആനിയും മകൾ സ്റ്റെഫിയുമാണ് സെബാസ്റ്റ്യനുളളത്.സർക്കാർ ധനസഹായം കിട്ടാൻ സാധ്യത ഇല്ലാത്ത കുടുംബമാണ് സെബാസ്റ്റ്യന്റേത്.

1.30 സെന്റ് സ്ഥലം മാത്രമാണ് ഇവർക്കുള്ളത്. 500 സ്‌ക്വയർഫീറ്റ് വിസ്തീർമുളള വീടാണ് നിർമ്മിച്ചു നൽകുന്നത്.6 ലക്ഷം രൂപയോളം ചെലവ് പ്രതീക്ഷിക്കുന്നു. പൊതുജനങ്ങളുടെ സഹകരണത്തോടെയും ഡിവൈഎഫ്ഐ പ്രവർത്തകരുടെ അദ്ധ്വാനവും ഉപയോഗിച്ചാണ് വീട് നിർമ്മിക്കാൻ ഉദ്ദേശിക്കുന്നതെന്ന് ഡിവൈഎഫ്ഐ അയ്യമ്പുഴ മേഖല കമ്മറ്റി സെക്രട്ടറി ടിജോ ജോസഫും പ്രസിഡന്റ് ജിതിൻ തോമസും പറഞ്ഞു.

അയ്യമ്പുഴ മേഖല സമ്മേളനത്തിന്റെ ഭാഗമായിട്ടാണ് ഭവനം നിർമ്മിച്ചു നൽകുന്നത്. ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി അഡ്വ. കെ എസ് അരുൺകുമാർ വീടിന് തറക്കല്ലിട്ടു. ജില്ലാ പ്രസിഡന്റ് ഡോ.പ്രിൻസി കുര്യാക്കോസ് മുഖ്യതിഥി ആയിരുന്നു.