അങ്കമാലിയില്‍ വീണ്ടും കഞ്ചാവ് വേട്ട

.

അങ്കമാലി:അങ്കമാലിയിൽ‌ ഇതര സംസ്ഥാനക്കാരിൽ നിന്നും ഒന്നേകാൽ കിലോ കഞ്ചാവ് പിടികൂടി. കറുകുറ്റി റെയ്ൽവെ സ്റ്റേഷന്‍ ഭാഗത്തുനിന്നും ഒരു കിലോ ഇരുന്നൂറ്റിയമ്പത് ഗ്രാം കഞ്ചാവുമായി പശ്ചിമ ബംഗാള്‍ സ്വദേശി മഹാദേബ് റോയ് ( 26) , 35 ഗ്രാം കഞ്ചാവുമായി ഒഡീഷ സ്വദേശി ശേഷാദിബ റൗട്ട് (19) എന്നിവരാണ് അങ്കമാലി എക്സൈസ് പാര്‍ട്ടിയുടെ പിടിയിലായത്. അങ്കമാലി എക്സൈസ് ഇന്‍സ്പെക്ടര്‍ ആര്‍. പ്രശാന്തിന്‍റെ നേതൃത്വത്തിലാണ് ഇവരെ പിടികൂടിയത്.

ശേഷാദിബ റൗട്ട് മറ്റൊരു ഇതരസംസ്ഥാന തൊഴിലാളിക്ക് കഞ്ചാവ് വില്‍ക്കുന്നതിന് വേണ്ടി കറുകുറ്റി അഡ്ലക്സിന്‍റെ ഭാഗത്ത് വന്നപ്പോൾ പട്രോള്‍ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന എക്സൈസുകാരുടെ പിടിയിലാകുകയായിരുന്നു. ഇയാളുടെ കൈവശത്തുനിന്നും 35 ഗ്രാം കഞ്ചാവാണ് കണ്ടെത്തിയത്. ശേഷാദിബ റൗട്ട് കേരളത്തില്‍ വന്നിട്ട് ഒരു വര്‍ഷത്തോളമായി. കഞ്ചാവ് ഉപയോഗിക്കാന്‍ തുടങ്ങിയിട്ട് രണ്ട് വര്‍ഷത്തോളമായി. ഇയാളഎ ചോദ്യം ചെയ്തതില്‍ നിന്നും കഞ്ചാവ് വാങ്ങുന്നത് ഒഡീഷ സ്വദേശിയായ മഹാദേബ് റോയിയെക്കുറിച്ച് അറിവ് ലഭിച്ചത്.

മഹാദേബ് റോയുടെ കൈവശത്തുനിന്നും ഒരു പൊതിക്ക് 1000 രൂപക്ക് വാങ്ങുന്ന കഞ്ചാവ് 2000 രൂപക്കാണ് മറിച്ചു വില്‍ക്കുകയാണ് ചെയ്തുവരുന്നത്. കൂടെ ജോലിചെയ്യുന്ന ഇതരസംസ്ഥാന തൊഴിലാളികളാണ് ഇയാളുടെ സ്ഥിരം ഇടപാടുകാര്‍. മഹാദേബ് റോയിയെ പിടികൂടുന്നതിനായി എക്സൈസ് ഉദ്യോഗസ്ഥർ കഞ്ചാവ് വേണമെന്ന് പറഞ്ഞ് ബന്ധപ്പെടുകയും തുടര്‍ന്ന് കഞ്ചാവ് വാങ്ങുന്നതിന് മഹാദേബ് റോയ് പറഞ്ഞ സ്ഥലത്ത് എത്തുകയുമായിരുന്നു. എക്സൈസുകാരാണെന്ന് മനസിലായതിനെ തുടന്ന് ഓടി രക്ഷപെടാന്‍ ശ്രമിച്ച മഹാദേബ് റോയിയെ ഓടിച്ചിട്ടാണ് പിടികൂടിയത്.

ഇയാളുടെ കൈവശം ഉണ്ടായിരുന്ന കറുത്ത ബാഗില്‍ നിന്നും ഒരു കിലോ ഇരുന്നൂറ്റിയമ്പത് ഗ്രാം കഞ്ചാവാണ് കണ്ടെത്തിയത്. 55 ചെറുപൊതികളിലാക്കി ഓരോ പൊതിയും കറുത്ത പ്ലാസ്റ്റിക്ക് കവറില്‍ പൊതിഞ്ഞാണ് കഞ്ചാവ് ബാഗില്‍ നിന്നും കണ്ടെത്തിയത്. എട്ട് മാസമായി ഇയാള്‍ കേരളത്തില്‍ വന്നിട്ട്. ഇവിടെ കഞ്ചാവ് ഉപയോഗിക്കാന്‍ തുടങ്ങിയിട്ട് പതിമൂന്ന് വര്‍ഷമായി. ബംഗാളില്‍ നിന്നും ഒരു കിലോക്ക് 15000 രൂപക്ക് വാങ്ങുന്ന കഞ്ചാവ് കേരളത്തില്‍ വിറ്റാല്‍ അമ്പതിനായിരം രൂപ ലഭിക്കും.

ഇവിടെ ചെറുപൊതികളിലായാണ് വില്‍ക്കുന്നത്. ബംഗാളില്‍ നിന്നും കൊണ്ടുവരുന്ന കഞ്ചാവ് പ്ലാസ്റ്റിക്ക് കവറില്‍ ചെറുപൊതികളിലായി മണ്ണിനടിയില്‍ കുഴിച്ചിട്ടാണ് സൂക്ഷിക്കുന്നത്. ഇരുവരേയും അങ്കമാലി കോടതിയില്‍ ഹാജരാക്കി. അങ്കമാലി ഭാഗത്ത് ഇതരസംസ്ഥാന തൊഴിലാളികള്‍ കൂടിവരുന്ന പശ്ചാതലത്തില്‍ അങ്കമാലി എക്സൈസ് പാര്‍ട്ടി ഇവര്‍ കൂട്ടമായി താമസിക്കുന്ന സ്ഥലത്ത് പരിശോധന നടത്തുവാനും എന്‍ഫോഴ്സ്മെന്‍റ് പ്രവര്‍ത്തനം ശക്തമാക്കുവാനും തീരുമാനിച്ചു.

angamaly-khnjave-2അങ്കമാലി എക്സൈസ് ഇന്‍സ്പെക്ടര്‍ ആര്‍. പ്രശാന്തിന്‍റെ നേതൃത്വത്തിൽ പരിശോധനയില്‍ പ്രിവന്‍റീവ് ഓഫിസറായ പി കെ. ബിജു, സി.എന്‍.രാജേഷ്, സിവില്‍ എക്സൈസ് ഓഫിര്‍മാരായ പ്രശാന്ത്.കെ.എസ്, പി.എന്‍.അജി, വനിത സിവില്‍ എക്സൈസ് ഓഫിസര്‍ വി.പി.വിജു, എക്സൈസ് ഡ്രൈവര്‍ ബെന്നി പീറ്റര്‍ എന്നിവര്‍ പങ്കെടുത്തു.

മയക്കുമരുന്നുമായി ബന്ധപ്പെട്ട് എന്തെങ്കിലും വിവരം ലഭിക്കുകയാണെങ്കില്‍ 9539745426, 0484 2458484 എന്നി നമ്പറുകളില്‍ അറിയിക്കേണ്ടതാണെന്ന് അങ്കമാലി എക്സൈസ് ഇന്‍സ്പെക്ടര്‍ അറിയിച്ചു.