കാ​ല​ടി സ​ർ​വ​ക​ലാ​ശാ​ല​യു​ടെ സ്വ​ന്തം മ​റ്റൂ​ർ എ​ൽ​പി സ്കൂ​ൾ (VIDEO)

.

കാലടി: ഒരു സർക്കാർ സ്കൂളിനെ മുൻ നിരയിലേക്ക് എത്തിക്കാനുളള ശ്രമത്തിലാണ്‌ കാലടി സംസ്‌കൃത സർവകലാശാലയിലെ വിദ്യാർഥികൾ. കാലടി മറ്റൂർ ഗവൺമെന്റ് എൽ പി സ്‌ക്കൂളാണ് പഠനമികവ് പ്രവർത്തനങ്ങൾക്കായി വിദ്യാർഥികൾ ഏറ്റെടുത്തിരിക്കുന്നത്.ചേട്ടന്മാരും ചേച്ചിമാരും എത്തിയതോടെ മറ്റൂർ ഗവൺമെന്‍റ് എൽപി സ്‌ക്കൂളിൽ നടത്തിയ പ്രവേശനോത്‌സവം വ്യത്യസ്തമായി. ഇവരും അധ്യാപകരും നിലവിലെ വിദ്യാർഥികളും ചേർന്നാണ് അക്ഷര മുറ്റത്തേക്ക് പുതുതായി എത്തിയവരെ സീകരിച്ചത്.

mattoor-school-3പാട്ടും, നൃത്തവുമായി കുരുന്നുകളെ സ്വീകരിച്ചു. കുട്ടികൾക്ക് സമ്മാന പൊതികളും നൽകി. തലേ ദിവസം തന്നെ സ്‌കൂൾ തോരണങ്ങളും മറ്റും കൊണ്ട് അലങ്കരിച്ചിരുന്നു. 78 വർഷത്തോളം പഴക്കമുളള സ്‌ക്കൂളിൽ ഇന്ന് 50 ഓളം കുട്ടികളാണ് പഠിക്കുന്നത്. പുതുതായി ഒന്നാം ക്ലാസിൽ ചേർന്നത് 8 പേർ . പ്രീപ്രൈമറി വിഭാഗത്തിൽ 13 പേരും.

ആദ്യകാലത്ത് ഈ പ്രദേശത്തെ കുരുന്നകൾക്ക് ബാലപാഠം നൽകിയിരുന്ന സ്കൂളാണിത്. മറ്റൂർ ഹരിജൻ വെൽഫയർ സ്കൂളെന്നായിരുന്നു ആദ്യ പേര്. ഹരിജനങ്ങളുടെ കുട്ടികളെ മാത്രമാണ് ഇവിടെ പഠിപ്പിക്കൂ എന്നുകരുതിയ പലരും കുട്ടികളെ മറ്റു സ്കൂളുകളിൽ ചേർക്കാനും തുടങ്ങി. പിന്നീട് ഗവൺമെന്‍റ് എൽപി സ്കൂളെന്നാക്കി.

സൗകര്യങ്ങൾ സമൃദ്ധമാണിവിടെ. നല്ല കെട്ടിടവും, സ്മാർട്ട് ക്ലാസും ഇവിടെയുണ്ട്. മികച്ച അധ്യാപകർ. നല്ല ബോധന നിലവാരം. സ്കൂളിന് ഒരു ബസ് വേണമെന്നാണ് സ്കൂളിനെ സ്നേഹിക്കുന്നവരുടെ പ്രധാനാവശ്യം. കുട്ടികളെ സ്‌കൂളിൽ എത്തിക്കുന്നതിനും തിരികെ കൊണ്ടു പോകുന്നതിനും ഒരു ബസുണ്ടെങ്കിൽ കുട്ടികളുടെ എണ്ണം കൂടുമെന്ന് പ്രധാനാധ്യാപിക സി.വി. ജിനു പറഞ്ഞു. മാസം 350 രൂപ ചെലവാക്കിയാണ് ഇപ്പോൾ രക്ഷിതാക്കൾ കുട്ടികളെ സ്‌ക്കൂളിൽ എത്തിക്കുന്നത്.

ഇവിടെ വരുന്ന കുട്ടികളെ സമീപത്തെ പല സ്‌കൂളുകളും കൊണ്ടുപോവുകയാണെന്ന ആക്ഷേപവും നിലവിലുണ്ട്. സാമ്പത്തിമായി പിന്നോക്കം നിൽക്കുന്ന കുടുംബങ്ങളിലെ കുട്ടികളാണ് ഇവിടെ പഠിക്കുന്നത്. കുട്ടികളെയും സ്കൂളിനെയും മികച്ച നിലവാരത്തിൽ എത്തിക്കുകയാണ് സംസ്‌കൃത സർവകലാശാല യൂണിയനും. ക്യാംപസ് യൂണിയനും ശ്രമിക്കുന്നത്.

mattoor-school-2കുട്ടികളുടെ പാഠ്യ, പാഠ്യേതര വിഷയങ്ങളിൽ ഇവർ സ്‌ക്കൂളിൽ ചെന്ന് സഹായിക്കും,കലാ കായിക മേഖലയിലും പരിശീലനം നൽകും. ഇവിടുത്തെ ഒരു വിദ്യാർഥിയുടെ ഒരു അധ്യായന വർഷത്തെ പഠനചെലവ് ഏറ്റെടുത്തുകൊണ്ടാണ് സർവകലാശാല യൂണയൻ പ്രവർത്തനമാരംഭിച്ചത്.

വരുന്ന അധ്യയന വർഷത്തിൽ മികച്ച സ്കൂളാക്കിമാറ്റി, കുട്ടികളെ സ്കൂളിലേക്ക് ആകർഷിപ്പിക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് സർവകലാശാല യൂണയൻ ചെയർ പേഴ്‌സൺ എം.കെ. അഞ്ജുന പറഞ്ഞു. പ്രവേശനോത്‌സവം ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് അഡ്വ.കെ. തുളസി ഉദ്ഘാടനം ചെയ്തു.