ലാലു തിരക്കിലാണ്:കുട്ടികൾക്ക് പുസ്തകം പൊതിഞ്ഞു നൽകുന്നതിന്റെ

.

കാലടി: വ്യത്യസ്തമായ ഫോട്ടോകൾ എടുക്കുന്നതിൽ മിടുക്കനാണ് കാലടിയിൽ ഗോൾഡൽ സ്റ്റുഡിയോ നടത്തുന്ന ലാലു.സ്ക്കൂൾ തുറന്നപ്പോൾ കുട്ടികളുടെ പുസ്തകങ്ങൾ പൊതിഞ്ഞു നൽകി മറ്റൊരു വ്യത്യസ്ഥതകൂടി കാണിക്കുകയാണ് ഈ ഫോട്ടോഗ്രാഫർ. തന്റെ സ്റ്റുഡിയോയ്ക്കു മുന്നിൽ ‘ ഇവിടെ പുസ്തകങ്ങൾ പൊതിഞ്ഞു കൊടുക്കും’ എന്ന ബോർഡും ലാലു പ്രദർശിപ്പിച്ചിട്ടുണ്ട്.

നിരവധി കുട്ടികളാണ് ഇതിനകം പുസ്തകം പൊതിഞ്ഞു ലഭിക്കാൻ ലാലുവിന്റെ അടുത്തെത്തുന്നത്.2 രൂപയാണ് ഒരു പുസ്തകം പൊതിയാൻ ഇടാക്കുന്നത്.പൊതിയാനുള്ള പേപ്പർ ഉൾപ്പെടെയാണിത്. മിന്നുസമുള്ള ബ്രൗൺ പേപ്പർ ഉപയോഗിച്ചാണ് പുസ്തകം പൊതിയുന്നത്.5 മിനിറ്റെടുക്കും ഒരു പുസ്തകം പൊതിയാൻ.

പണത്തിന്നു വേണ്ടിയല്ല പുസ്തകം പൊതിയുന്നതെന്ന് ലാലു പറയുന്നു. തങ്ങളുടെ ചെറുപ്പകാലത്ത് പഴയ പുസ്തകങ്ങൾ വാങ്ങിയാണ് പഠിച്ചിരുന്നത്.ആ വർഷം സിലബസ് മാറ്റമുള്ള ഒന്നോ രണ്ടോ പുസ്തകങ്ങൾ മാത്രമായിരിക്കും പുതിയത്. അത് ഭംഗിയായി പൊതിഞ്ഞ് സൂക്ഷിക്കുമ്പോൾ മറ്റ് പുസ്തകങ്ങളിൽ നിന്നും വ്യത്യസ്തമായി കിട്ടിയിരുന്ന പുതുമണം പ്രത്യേക സംതൃപ്തി നൽകിയിരുന്നു.

ഇന്നത്തെ കാലത്ത് എല്ലാ വിദ്യാർത്ഥികൾക്കും എല്ലാ പുസ്തകങ്ങളും പുതിയതാണ്. അവ പൊതിയുന്നതിൽ നിന്നു കിട്ടുന്ന സംതൃപ്തി വേറെ തന്നെയാണെന്നും ലാലു പറയുന്നു.

രണ്ട് മക്കളാണ് ലാലുവിനുള്ളത്.മുൻ വർഷങ്ങളിൽ അവരുടെ പുസ്തകങ്ങൾ പൊതിഞ്ഞു നൽകിയപ്പോൾ അതിന്റെ ഭംഗി കണ്ട് അവരുടെ കൂട്ടുകാരും പുസ്തകങ്ങൾ പൊതിഞ്ഞു നൽകണമെന്നു പറഞ്ഞു. അങ്ങനെയാണ് ലാലു മറ്റുള്ളവർക്ക് പുസ്തകം പൊതിഞ്ഞു നൽകി തുടങ്ങിയത്.

പലർക്കും പുസ്തകം പൊതിയാനറിയില്ലെന്നാണ് ലാലുവിന്റെ പക്ഷം. അതു കൊണ്ടാണ് ഓരോ വർഷം ചെല്ലുന്തോറും പുസ്തകം പൊതിയാനെത്തുന്നവരുടെ എണ്ണം വർദ്ധിക്കുന്നതും.