സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയിൽ കാലടി ശ്രീശാരദ വിദ്യാലത്തിന് 100 ശതമാനം വിജയം.

 

കാലടി:സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയിൽ കാലടി ശ്രീശാരദ വിദ്യാലത്തിന് 100 ശതമാനം വിജയം.103 പേർ പരീക്ഷ എഴുതിയതിൽ 9 പേർക്ക് മുഴുവൻ വിഷയങ്ങളിലും എവൺ ലഭിച്ചു.

എസ് സൗമ്യ,അക്ഷയ ജോസഫ്,ജോസഫ് ഗ്ലാഡ്‌വിൻ ജോർജ്,പി ഹരികൃഷ്ണൻ,ദിയ ഡേവീസ്,എ ഗായത്രി,മേഘന മനോജ്,വി എസ് അക്ഷയ്,കീർത്തന പി ജോഷി എന്നിവർക്കാണ് എവൺ ലഭിച്ചത്.76 പേർക്ക് ഡിസ്റ്റിങ്ങ്ഷൻ ലഭിച്ചു.ഗായത്രി 97 ശതമാനവും,വി എസ് അക്ഷയ്ക്ക് സംസ്‌കൃതത്തിന് 100 ശതമാനം മാർക്കും കരസ്ഥമാക്കി

.