കാലടി ശ്രീശാരദ വിദ്യാലത്തിന് 100 ശതമാനം വിജയം

 

കാലടി: സിബിഎസ്ഇ  ഹയർസെക്കന്ററി പരീക്ഷയിൽ കാലടി ശ്രീശാരദ വിദ്യാലത്തിന് 100 ശതമാനം വിജയം. 75 പേർ പരീക്ഷ എഴുതിയതിൽ മൂന്ന് എവൺ ഉൾപ്പെടെ 39 പേർക്ക് ഡിസ്റ്റിങ്ങ്ഷൻ ലഭിച്ചു.

സ്വറ്റ്‌ലാന ജോബിക്ക് 97 ശതമാനവും ഗോപിക ഗോപനും, സൂസൻ എൽദോസും 96 ശതമാനവും മാർക്കോടെ എവൺ കരസ്ഥമാക്കി. ടി ആർ ചാന്ദിനിക്ക് ബിസിനസ് സ്റ്റഡീസിൽ 100 ൽ 100 മാർക്കും ലഭിച്ചു.