പിഞ്ചുകുഞ്ഞ് ദുരൂഹ സാഹചര്യത്തിൽ മരിച്ച സംഭവത്തിൽ അസ്വഭാവികത ഇല്ല

.

അങ്കമാലി : അങ്കമാലിയിൽ പിഞ്ചുകുഞ്ഞ് ദുരൂഹ സാഹചര്യത്തിൽ മരിച്ച സംഭവത്തിൽ അസ്വഭാവികത ഇല്ലെന്ന് പൊലീസ്. ഞായറാഴ്ച അങ്കമാലി പൊലീസ് സ്റ്റേഷന് പുറകിൽ കാട് പിടിച്ചു കിടന്ന സ്ഥലത്ത് നാടോടി ദമ്പതികളുടെ മൂന്ന് മാസം പ്രായമായ കുഞ്ഞിനെ കുഴിച്ച് മൂടിയ നിലയിൽ കണ്ടെത്തുകയായിരുന്നു. സംഭവത്തിൽ അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തിരുന്നു.

കുഞ്ഞിന്‍റെ മൃതദേഹം കളമശേരി മെഡിക്കൽ കൊളെജിൽ പോസ്റ്റ്മോർട്ടം നടത്തി. മൂന്ന് മാസം പ്രായമുള്ള കുഞ്ഞിന് ആവശ്യത്തിന് തൂക്കം ഉണ്ടായിരുന്നില്ലെന്നും പോഷകാഹാരക്കുറവുണ്ടായിരുന്നതായും കണ്ടെത്തി. ഏതെങ്കിലും തരത്തിൽ സംഭവുമായി ബന്ധപ്പെട്ട് കുഞ്ഞിന്‍റെ പിതാവ് മണികണ്ഠനെയും മാതാവ് സുധയെയും പൊലിസ് കസ്റ്റടിയിലെടുത്തിരുന്നു. ഇവർക്കെതിരെ കൊലപാതത്തിന് കേസില്ലന്ന് പൊലീസ് അറിയിച്ചു. കുഞ്ഞിന്‍റെ മൃതദേഹം ശ്രീമൂലനഗരം പൊതുശ്മശാനത്തിൽ സംസ്കരിച്ചു

ഞായറാഴ്ച ഉച്ചക്ക് ഒരുമണിയോടെ അങ്കമാലി പൊലിസ് സ്റ്റേഷനോട് ചേർന്ന് ആളൊഴിഞ്ഞ് കാടു പിടിച്ചു കിടക്കുന്ന സ്ഥലത്ത് മൂന്ന് മാസം പ്രായമുള്ള ആൺകുഞ്ഞിനെ ഭർ‌ത്താവ് കൊലപ്പെടുത്തിയശേഷം കുഴിച്ചുമൂടിയെന്ന് കുഞ്ഞിന്‍റെ അമ്മ സമീപത്തുള്ള പൊലീസ് സ്റ്റേഷനിൽ അറിയിക്കുകയായിരുന്നു. കുഞ്ഞിന് മുലപ്പാൽ‌ കൊടുക്കുന്നതിനിടയിൽ ശ്വാസംമുട്ടി മരിച്ചതാണെന്ന് പിന്നീട് ഇവർ മൊഴിമാറ്റിപറഞ്ഞു.

മദ്യലഹരിലായിരുന്ന ഇരുവരും പൊലിസിന്‍റെ ചോദ്യം ചെയ്യലിൽ പര്സ്പര വിരുദ്ധമായ മൊഴിനൽകിയത് കുഞ്ഞിന്‍റെ മരണം സംബന്ധിച്ച് ദുരൂഹത വർധിപ്പിച്ചു. യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ‌ ആർഡിഒയുടെ നേതൃത്വത്തിൽ കുഞ്ഞിന്‍റെ മൃതദേഹം പുറത്തെടുക്കുകയായിരുന്നു.ഉന്നത പൊലിസ് ഉദ്യോഗസ്ഥരും, ഫൊറൻസിക്, ഫിംഗർ പ്രിന്‍റ് പരിശോധന വിഭാഗവും സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു.