വിമാനം റണ്‍വേയില്‍ വച്ച് തെന്നിമാറി

 

നെടുമ്പാശ്ശേരി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ കനത്ത മഴയെ തുടര്‍ന്ന് വിമാനം റണ്‍വേയില്‍ വച്ച് തെന്നിമാറി. പൈലറ്റിന്റെ ജാഗ്രത കൊണ്ട് ദുരന്തം ഒഴിവായി.

ശ്രീലങ്കന്‍ എയര്‍വേഴ്സിന്‍റെ വിമാനമാണ് ലാന്‍ഡിംഗിനിടെ റണ്‍വേയിലൂടെ തെന്നിമാറി മുന്നോട് കുതിച്ചത്. എന്നാല്‍ പൈലറ്റിന്‍റെ സമയോചിതമായ ഇടപെടലിനെ തുടര്‍ന്ന് വിമാനം നിയന്ത്രിക്കാൻ സാധിച്ചു.

ഇരുന്നൂറോളം യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്.