കാഞ്ഞൂർ പറപ്പുറത്ത്‌ കനാൽ കൈയേറി റോഡ് നിർമ്മാണം: ഉദ്യോഗസ്ഥരുടെ ഒത്താശയെന്ന് ആരോപണം

.

കാഞ്ഞൂർ: കാഞ്ഞൂർ പഞ്ചായത്ത് എട്ടാം വാർഡിൽ പാറപ്പുറത്ത് ഇറിഗേഷൻ കനാൽ കൈയ്യേറി റോഡ് നിർമ്മിച്ചതായി ആരോപണം.പാറപ്പുറം തിരുവലംചുഴി ലിഫ്റ്റ് ഇറിഗേഷൻ കനാലാണ് കൈയ്യേറിയിട്ടുള്ളത് .ഏകദേശം 50 മീറ്റർ ദൈർഘ്യവും 4 മീറ്റർ വീതിയിലുമാണ് റോഡുണ്ടാക്കിയിരിക്കുന്നത്.

parappuram-kayetam-2കനാൽ കടന്ന് പോകുന്നതിന് പഞ്ചായത്ത് റോഡിൽ നിർമ്മിച്ചിരുന്ന കലുങ്ക്‌ ഈ സ്വകാര്യ വ്യക്തി തകർത്തതായും, ഭാവിയിൽ ഈ കനാൽ തന്നെയില്ലാതാക്കുന്ന അവസ്ഥയുണ്ടാകുമെന്നും പ്രദേശവാസികൾ പറയുന്നു. ഈ റോഡ് നിർമ്മാണത്തിന് പിന്നിൽ ഭൂമാഫിയയാണെന്ന ആരോപണവും ശക്തമാണ്.
പ്രദേശത്തെ ജലക്ഷാമം പരിഹരിക്കുന്ന ഇറിഗേഷൻ കനാലാണ് കൈയ്യേറിയിരിക്കുന്നത്.

അനധികൃത കൈയ്യേറ്റത്തിനെതിരെ അടിയന്തിര നടപടിയുണ്ടാകണമെന്ന് നാട്ടുകാർ ആവിശ്യപ്പെട്ടു.