കാലടി ഗ്രാമപഞ്ചായത്ത് പുതിയ ട്രാഫിക്ക് പരിഷ്‌ക്കാരങ്ങൾ നടപ്പിലാക്കുന്നു

 

കാലടി ഗ്രാമപഞ്ചായത്ത് പുതിയ ട്രാഫിക്ക് പരിഷ്‌ക്കാരങ്ങൾ നടപ്പിലാക്കാൻ തീരുമാനിച്ചു.ജൂൺ 1 മുതലാണ് പരിഷ്‌ക്കാരങ്ങൾ നടപ്പിലാകുന്നത്‌.താഴെപ്പറയുന്നവയാണ് പരിഷ്‌ക്കാരങ്ങൾ

 

 • പെരുമ്പാവൂർ ഭാഗത്തേയ്ക്ക് പോകുന്ന ബസ്സുകൾ ഇഞ്ചിപ്പറമ്പൻ ഷോപ്പിംഗ് കോംപ്ലക്‌സ് കഴിഞ്ഞ് നിലവിലുളള വെയിറ്റിംഗ് ഷെഡിന് മുൻവശത്ത് ബസ് നിർത്തണം.
 • പെരുമ്പാവൂർ ഭാഗത്തു നിന്നും വരുന്ന ബസുകൾ- എം.സി റോഡിൽ ക്രിസ്റ്റൽ ടവറിന് മുൻവശത്തും,കാഞ്ഞൂർ വഴി ആലുവ ഭാഗത്തേക്ക് പോകുന്ന ബസുകൾ-കാഞ്ഞൂർ റോഡിൽ കപ്പേളക്ക് മുൻവശത്തും,ആലുവ ഭാഗത്തു നിന്നും കാഞ്ഞൂർ വഴി വരുന്ന ബസുകൾ-സെന്റ്.ജോർജ്ജ് പാരീഷ് ഹാളിന്റെ സമീപത്തുളള ബ്‌ളൂംസ് പെയിന്റ് കടയുടെ മുൻവശത്തും നിർത്തേണ്ടതാണ്.
 • അങ്കമാലി റോഡിൽ ബസ് സ്റ്റോപ്പ് അനുവദിക്കുന്നതല്ല.
 • മഞ്ഞപ്ര മലയാറ്റൂർ ഭാഗത്തേയ്ക്ക് പോകുന്ന വാഹനങ്ങൾ ആശ്രമം ജംഗ്ഷനിലും.മഞ്ഞപ്ര – മലയാറ്റൂർ ഭാഗത്തു നിന്ന് വരുന്ന ബസുകൾ – വാട്ടർ ടാങ്കിന് സമീപം അർബൻ ബാങ്കിന് മുൻവശത്ത് ആളെ ഇറക്കി ടൗൺ ചുറ്റി ബസ് സ്റ്റാന്റിൽ പ്രവേശിക്കണം.മലയാറ്റൂർ മഞ്ഞപ്ര ബസ് സ്റ്റോപ്പിൽ ബസ് കൂടുതൽ നേരം നിർത്തിയിടാതെ ആളെ കയറ്റുകയും ഇറക്കുകയും ചെയ്യണം. ബസ് സ്റ്റാന്റിൽ 3 ബസിന്റെ നീളത്തിൽ നോ പാർക്കിംഗ് ഏരിയയി മാർക്ക് ചെയ്യും.
 • യൂണിവേഴ്‌സിറ്റി ബൈപ്പാസ് റോഡ് എം സി റോഡിൽ നിന്നും ഫ്രീലെഫ്റ്റ് വൺവേ ആക്കി. ഈ റോഡ് പൂർണ്ണമായും നോ പാർക്കിംഗ് ഏരിയയാക്കുകയും ചെയ്തു.മലയാറ്റൂർ മഞ്ഞപ്ര ഭാഗത്തേക്ക് പോകുന്ന ബസ് ഒഴികെ മറ്റെല്ലാ വാഹനങ്ങളും വൺവേ വഴി പോകേണ്ടതാണ്.. ടോറസ് ഉൾപ്പെടെയുളള ഭാര വാഹനങ്ങൾ മറ്റൂരിൽ നിന്ന് തിരിഞ്ഞ് ചെമ്പിച്ചേരി റോഡ് വഴിയും മലയാറ്റൂർ ഭാഗത്തേക്കുളള ബസ്സുകൾ ടൗൺ വഴിയും പോകണം. ഭാര വാഹനങ്ങൾ ടൗണിൽ പ്രവേശിക്കാൻ പാടില്ല.
 • ബസുകൾ സ്റ്റോപ്പുകളിൽ മാത്രമേ നിറുത്താവു. യാത്രക്കാരെ ഇറക്കാനും കയറ്റാനുമുളള സമയം മാത്രമേ ബസ് സ്റ്റോപ്പിൽ നിറുത്തിയിടാവു.
 • അങ്കമാലി റോഡിൽ സി.എം സ്റ്റോഴ്‌സിന് മുൻവശം വരെയും, മലയാറ്റൂർ റോഡിൽ ആശ്രമം ജംഗ്ഷൻ വരെയും പെരുമ്പാവൂർ റോഡിൽ യൂണിയൻ ബാങ്ക് വരെയും, കാഞ്ഞൂർ റോഡിൽ നിലവിലുളള ബസ് സ്റ്റോപ്പിന് ഇരുവശവും നോ പാർക്കിംങ്ങ് ഏരിയ ആയിരിക്കും.
 • ജംഗ്ഷനിൽ നിന്നും കാലടി അങ്കമാലി റോഡിലും കാലടി പെരുമ്പാവൂർ റോഡിലും, കാലടി കാഞ്ഞൂർ റോഡിലും, കാലടി മലയാറ്റൂർ റോഡിലും ചെറു വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിന് മാർക്ക് ചെയ്യും. മാർക്ക് ചെയ്ത സ്ഥലങ്ങളിൽ മാത്രം ടൂ വീലറുകൾ പാർക്ക് ചെയ്യാൻ പാടുളളൂ. ഇങ്ങനെ പാർക്ക് ചെയ്യുന്ന വാഹനങ്ങൾ അധിക സമയം പാർക്കു ചെയ്യുവാൻ പാടില്ല. ലൈറ്റ് വെഹിക്കിൾ പോലുളള വാഹനങ്ങൾ പേ ആന്റ് പാർക്ക് സംവിധാനം പ്രയോജനപ്പെടുത്തണം. പേ ആന്റ് പാർക്ക് സൗകര്യം പഞ്ചായത്തിന്റെ ഉടമസ്ഥതയിലുളള വെട്ടുവഴിക്കടവ് റോഡിലും പമ്പ് ഹൗസ് റോഡിലും മുസ്ലീം പളളിയ്ക്ക് സമീപമുളള റോഡിന്റെ വശങ്ങളിലും പാർക്കിംഗിനായി ഉപയോഗിക്കാവുന്നതാണ്. കൂടാതെ പഞ്ചായത്തിന്റെ ഉടമസ്ഥതയിലുളള പാർക്കിംഗ് ഏരിയയും ഇതിനായി ഉപയോഗിക്കാവുന്നതാണ്. നോ പാർക്കിംങ്ങ് ഏരിയായിൽ ഒരു റോഡിൽ ഒരു സമയത്ത് ഒരു വലിയിയ ലോഡ് കയറ്റുകയും ഇറക്കുകയും ചെയ്യാവുന്നതാണ്. ഒരു വണ്ടി പോയതിന് ശേഷമേ മറ്റൊരു വണ്ടി വരുവാൻ പാടുളളു. ഭാരവാഹനങ്ങൾ പഞ്ചായത്തിന്റെ പാർക്കിംഗ് ഏരിയയിൽ മാത്രം പാർക് ചെയ്യേണ്ടതാണ്.
 • പ്രൈവറ്റ് ബസ് സ്റ്റാന്റിലേക്ക് വരുന്ന ബസുകൾ സ്റ്റാന്റിന് തെക്ക് ഭാഗത്തുളള കവാടത്തിൽ കൂടി പ്രവേശിച്ച് വടക്കു ഭാഗത്തുളള കവാടത്തിൽ കൂടി സ്റ്റാന്റിന് പുറത്തു പേകണം. ബസ്സുകൾ മറ്റ് ഒരു വഴിയിൽ കൂടിയും പ്രവേശിക്കാൻ പാടുളളതല്ല.
 • എല്ലാ ദിവസവും രാവിലെ 8 മണി മുതൽ 10 മണി വരെയും വൈകിട്ട് 3.30 മുതൽ 6 മണി വരെയും ടൗണിൽ വാഹനങ്ങൾ നിറുത്തി ചരക്ക് കയറ്റി ഇറക്കുന്നതിന് അനുവദിക്കും. രാത്രി കാലങ്ങളിൽ കാലടി ടൗണിലേക്ക് ചരക്കുമായി വരുന്ന വാഹനങ്ങൾ കടകളുടെ മുൻമ്പിൽ പാർക്ക് ചെയ്യാതെ പഞ്ചായത്ത് വക പാർക്കിംങ്ങ് ഗ്രൗണ്ടിൽ പാർക്ക് ചെയ്യേണ്ടതും കടകൾ തുറന്നതിനുശേഷം മാത്രം വന്ന് ലോഡ് ഇറക്കേണ്ടതുമാണ്.
 • ടൗണിൽ വഴിയോരങ്ങളിലും ഫുഡ്പാത്തുകളിലും നടത്തുന്ന കച്ചവടങ്ങൾ നിരോധിച്ചു. ഫുഡ്പാത്തിലേക്ക് ഇറക്കി വച്ചുളള കച്ചവടവും മറ്റ് വഴി വാണിഭവും നിരോധിച്ചു.
 • അങ്കമാലി റൂട്ടിൽ പഞ്ചായത്ത് ഓഫീസ് കെട്ടിടം വരെയും പെരുമ്പാവൂർ റൂട്ടിൽ ശ്രീശങ്കര പാലം വരെയും മലയാറ്റൂർ റൂട്ടിൽ ഉദയ ജംഗ്ഷൻ വരെയും, കാഞ്ഞൂർ റൂട്ടിൽ പളളിപ്പടി വരെയും യാതൊരു വിധ പാർക്കിംങ്ങും, കച്ചവടവും പരസ്യ ബോർഡുകൾ വയ്ക്കുന്നതും അനുവദിക്കുന്നതല്ല. പരസ്യ ബോർഡുകൾ വയ്ക്കുന്ന പക്ഷം നശിപ്പിച്ച് പഞ്ചായത്ത് നീക്കം ചെയ്യുന്നതും, പഞ്ചായത്ത് വക സ്ഥലത്ത് നടത്തുന്ന പൊതു യോഗങ്ങൾ മറ്റ് പരിപാടികൾ എന്നിവ പോലിസിന്റെയും പഞ്ചായത്തിന്റെയും അനുമതിയോടെ മാത്രമേ നടത്താവൂ. എം സി റോഡിലും കാലടി കാഞ്ഞൂർ റോഡിൽ ആസാദ് സൂപ്പർ മാർക്കറ്റ് വരെയും കാലടി മലയാറ്റൂർ റൂട്ടിൽ വാട്ടർ ടാങ്ക് വരെയും ആർച്ചുകൾ സ്ഥാപിക്കാൻ പാടുളളതല്ല.
 • എം സി റോഡിൽ മറ്റൂർ ജംഗ്ഷൻ മുതലും ശ്രീശങ്കര പാലം വരെയും സെന്റർ മീഡിയൻ വയ്ക്കുവാൻ തീരുമാനിച്ചു.
 • എം സി റോഡിലും എയർപോർട്ട് റോഡിലേക്കും ഇറക്കി വച്ചിരിക്കുന്ന മാംസ വിൽപ്പന സ്ഥാപനങ്ങളുടെ ബോർഡുകളും പരസ്യ ബോർഡുകളും വയ്ക്കുവാൻ പാടുളളതല്ല.
 • രാവിലെ 4 മണി മുതൽ 7 മണി വരെയും രാത്രി 9 മണി മുതൽ 12 മണി വരെയും മാത്രമേ തട്ടുകടകൾ നടത്താവൂ. ഓപ്പൺ എയർ സ്റ്റേഡിയത്തിനു മുൻപിൽ തട്ടുകടകൾ അനുവദിക്കുന്നതല്ല. തട്ടുകടകളിൽ നിന്നുളള വേസ്റ്റ് കാനകളിലോ, പരിസ പ്രദേശത്തോ ഇടാതെ അവരവർ തന്നെ കൊണ്ടുപോകേണ്ടതാണ്. തട്ടുകടകൾ കാലടി ടൗൺ ജംഗ്ഷനിൽ നിന്നും പെരുമ്പാവൂർ റോഡു വരെ ഗതാഗത തടസ്സമില്ലാത്ത വിധത്തിൽ നടത്തേണ്ടതാണ്.
 • ഓട്ടോറിക്ഷകൾക്ക് നിശ്ചയിച്ചിട്ടുളള സ്ഥലത്ത് പാർക്കിംഗ് ലൈനുകളിൽ ഒന്നിനു പുറകെ ഒന്നായി കച്ചവട സ്ഥാപനങ്ങളുടെ പ്രവേശന കവാടങ്ങൾക്ക് തടസ്സമുണ്ടാക്കാതെ പാർക്ക് ചെയ്യേണ്ടതാണ്. എതിർ സൈഡിൽ യാതൊരുവിധ പാർക്കിംഗും അനുവദിക്കുന്നതല്ല.
 • ഓട്ടോടാക്‌സികൾ യൂണിവേഴ്‌സിറ്റി റോഡിൽ പ്രത്യേകം മാർക്ക് ചെയ്തിട്ടുളള ഭാഗത്ത് എം സി റോഡിനഭിമുഖമായി പാർക്ക് ചെയ്യേണ്ടതാണ്. ടൂറിസ്റ്റ് ടാക്‌സികൾ കാഞ്ഞൂർ റോഡിൽ ബസ് സ്റ്റോപ്പ് കഴിഞ്ഞ് നിശ്ചയിച്ചിട്ടുളള സ്ഥലത്ത് കച്ചവട സ്ഥാപനങ്ങൾക്ക് തടസ്സം വരാത്ത വിധം ഒന്നിനു പുറകെ ഒന്നായി പാർക്ക് ചെയ്യേണ്ടതാണ്.
 • ഓപ്പൺ എയർ സ്റ്റേഡിയത്തിന് മുൻപിൻ യാതൊരുവിധ പരസ്യ ബോർഡുകളോ കൊടിമരങ്ങളോ സ്ഥാപിക്കുവാൻ പാടില്ല. പരസ്യ ബോർഡുകൾ വയ്ക്കുന്ന വ്യക്തിക്കെതിരെ പിഴ ചുമത്താനും പരസ്യ ബോർഡുകൾ നശിപ്പിച്ച് കളയുന്നതിനും തീരുമാനിച്ചു.
 • കെഎസ്ആർടിസി ബസുകൾ ബസ് സ്റ്റാന്റിൽ പ്രവേശിക്കേണ്ടതും അവിടെ നിർത്തി യാത്രക്കാരെ ഇറക്കി കയറ്റേണ്ടതുമാണ്.
 • ഉടുമ്പുഴ പാലം മുതൽ ടൗൺ വരെ റോഡിന് ഇരു വശവും ഹെവി വെഹിക്കിൾ പാർക്കു ചെയ്യുന്നത് നിരോധിച്ചു.
 • പെട്ടി ഓട്ടോറിക്ഷകൾ കംഫർട്ട് സ്റ്റേഷന്റെ സൈഡിൽ ടാറിംഗ് ഇല്ലാത്ത ഭാഗത്ത് ഒന്നിനു പിറകെ ഒന്നായി പാർക്ക് ചെയ്യേണ്ടതാണ്.
 • മറ്റൂർ കോളേജ് ജംഗ്ഷനിൽ സെന്റ് ജോർജ്ജ് യാക്കോബായ പളളി മതിലിനോട് ചേർന്ന് നിലവിലുളള വെയിറ്റിംഗ് ഷെഡ്ഡ് കഴിഞ്ഞ് ഓട്ടോറിക്ഷകൾ ഒന്നിന് പുറകെ ഒന്നായി ഒറ്റ നിരയായി പാർക്ക് ചെയ്യേണ്ടതാണ്. ശങ്കര കോളേജ് റോഡിൽ ശങ്കര ട്രസ്റ്റ് സ്ഥാപിച്ചിട്ടുളള ആർച്ച് വാഹന ഗതാഗതത്തിന് തടസ്സമില്ലാത്ത രീതിയിൽ പുനർ നിർമ്മിക്കാൻ ശങ്കര ട്രസ്റ്റ് മാനേജ് മെന്റിനോട് ആവശ്യപ്പെടാൻ തീരുമാനിച്ചു. എഞ്ചിനീയറിംഗ് കോളേജിലെ വാഹനങ്ങൾ വൺവേ ആയി പോകുന്നതിനും തീരുമാനിച്ചു. കോളേജിലേക്ക് രാവിലെ വരുന്ന വാഹനങ്ങൾ കോളേജ് റോട്ടിലൂടെ പോകേണ്ടതും വൈകിട്ട് പോകുന്ന വാഹനങ്ങൾ മരോട്ടിച്ചോട് വഴി പോകുന്നതിനും തീരുമാനിച്ചു. ശങ്കര കോളേജ് റോഡിലൂടെ ടോറസ് ഉൾപ്പെടെയുളള ഭരവാഹനങ്ങൾ പോകുന്നത് നിരോധിച്ചു. ടോറസ് വാഹനങ്ങൾ മരോട്ടിച്ചോട് ആനപ്പാറ റഓഡിലൂടെ എം സി റോഡിൽ പ്രവേശിക്കേണ്ടതാണ്. കോളേജ് റോഡിൽ യാക്കോബായ ചർച്ച് റോഡ് വരെ ടൂവീലർ ഉൾപ്പെടെയുളള വാഹനങ്ങളുടെ പാർക്കിംഗ് നിരോധിച്ചു.
 • മറ്റുർ ജംഗ്ഷനിൽ പെരുമ്പാവൂർ ഭാഗത്തു നിന്നും വരുന്ന ബസ്സുകൾ അമല മെഡിക്കൽ സ്റ്റോറിന്റെ മുൻപിൽ നിർത്തി യാത്രക്കാരെ ഇറക്കി കയറ്റേണ്ടതാണ്. അങ്കമാലി ഭാഗത്തുനിന്നും വരുന്ന ബസുകൾ നിലവിലുള്ള വെയിറ്റിംഗ് ഷെഡിന് മുൻപിൽ നിർത്തി യാത്രക്കാരെ ഇറക്കി കയറ്റേണ്ടതാണ്.ഈ സ്റ്റോപ്പുകളുടെ ഇടയ്ക്ക് ടാക്‌സി പാർക്കിഗ് പാടില്ല. ജീ മാർട്ട് കഴിഞ്ഞ് ടാറിംഗ് ഭാഗം ഒഴിവാക്കി ഒന്നിനു പുറകെ ഒന്നായി ടാക്‌സികൾ പാർക്ക് ചെയ്യേണ്ടതാണ്. എതിർ വശത്ത് ടാറിംഗ് ഭാഗം ഒഴിവാക്കി ടെമ്പോ പാർക്ക് ചെയ്യേണ്ടതാണ്.
 • മാണിക്യമംഗലം ജംഗ്ഷനിൽ കാലടി ഭാഗത്തു നിന്നും വരുന്ന ബസ്സുകൾ നിലവിലുളള സ്റ്റോപ്പിൽ നിർത്തി യാത്രക്കാരെ ഇറക്കി കയറ്റേണ്ടതാണ്. മഞ്ഞപ്ര ഭാഗത്തു നിന്നും വരുന്ന ബസുകൾ നിലവിലുള്ള സ്റ്റോപ്പിൽ നിറുത്തണം. ഓട്ടോറിക്ഷകൾ എൻ എസ് എസ് സ്‌കൂളിന്റെ മതിലിനോട് ചേർന്ന് ടാറിങ്ങ് പോർഷൻ ഒഴിവാക്കി ഒന്നിനു പുറകെ ഒന്നായി പാർക്ക് ചെയ്യണം. മറ്റ് വാഹനങ്ങൾ മാണിക്യമംഗലം പൊതിയക്കര റോഡിൽ സ്‌ക്കൂളിന്റെ മതിലിനേട് ചേർന്ന് ഒന്നിനു പുറകെ ഒന്നായി പാർക്ക് ചെയ്യേണ്ടതാണ്.
 • ഓപ്പൺ എയർ സ്റ്റേഡിയത്തിൽ പരിപാടികൾ നടക്കുന്ന ദിവസം മാത്രം ചമയങ്ങൾ നടത്താവുന്നതും അന്നേ ദിവസം തന്നെ അഴിച്ചു മാറ്റേണ്ടതുമാണ്.
 • കാലടി ജംഗ്ഷനിലുളള ലോഡ്ജുകളിൽ നിന്നുളള വെളളം റോഡിലേക്ക് വിടുന്നത് പരിശോധിക്കും.
 • സംസ്‌കൃത യൂണിവേഴ്‌സിറ്റിയുടെ കവാടങ്ങൾ വൺവേ ആയി തീരുമാനിച്ചു. മെയിൻ എട്രൻസിലൂടെ അകത്തേക്ക് കയറാനും പഴയ കവാടത്തിലൂടെ പുറത്തേുക്കും പോകണം.
 • സീബ്രാ ലൈൻ വരയ്ക്കുന്നതിന് പി ഡബ്ല്യു ഡി യെ ചുമതലപ്പെടുത്തിയും, സൈൻ ബോർഡുകൾ പഞ്ചായത്തിന്റെ ചെലവിൽ വയ്ക്കുന്നതിനും, നോ പാർക്കിംഗ് ഏരിയയിലെ എല്ലാ ട്രാഫിക് ക്രമീകരണങ്ങൾ നടപ്പിലാക്കുന്നതിനും പോലീസിനെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
 • ഓട്ടോറിക്ഷകൾക്ക് മുൻപ് അനുവദിച്ചിട്ടുളള 1. പെരുമ്പാവൂർ റോഡ് 2. കാഞ്ഞൂർ റോഡ് 3. ആശ്രമം റോഡ് 4. മുസ്ലീം പളളി 5. ബസ് സ്റ്റാന്റ് 6. മരോട്ടിച്ചോട് 7. മറ്റൂർ 8. മറ്റൂർ ആശുപത്രിപ്പടി 9. മാണിക്യമംഗലം 10. പോലീസ് സ്റ്റേഷൻ എന്നീ 10 സ്റ്റാന്റുകളിലായി പ്രത്യേകം തിരിച്ചിട്ടുളള പാർക്കിംഗ് ലൈനിനുളളിൽ ഒന്നിനു പുറകെ ഒന്നായി കച്ചവട സ്ഥാപനങ്ങളുടെ പ്രവേശന കവാടങ്ങൾക്ക് തടസ്സം വരാത്ത വിധം ഓട്ടോറിക്ഷകൾ മാത്രം പാർക്ക് ചെയ്യേണ്ടതാണ്. എതിർ സൈഡിൽ യാതൊരുവിധ പാർക്കിംഗും അനുവദിക്കില്ല. ഓട്ടോറിക്ഷകൾക്ക് സ്റ്റാന്റ് തിരിച്ച് സ്റ്റാന്റ് പെർമിറ്റും ബോണറ്റു നമ്പറും നൽകിയത് സ്‌ക്വയർ എന്നത് മാറ്റി റൗണ്ട് ആക്കുന്നതിനും ചുമന്ന പ്രദലത്തിൽ വെളള അക്ഷരമെന്നത് മാറ്റി വെളള പ്രദലത്തിൽ ചുവപ്പ് അക്ഷരമാക്കുന്നതിനും തീരുമാനിച്ചു. ഓരോ സ്റ്റാന്റിലേയും ഓട്ടോറിക്ഷകൾക്ക് സ്റ്റാന്റ് പെർമിറ്റ് താഴെ പറയും പ്രകാരം ക്രമീകരിച്ച് നിശ്ചയിച്ച് നൽകുന്നതിനും തീരുമാനിച്ചു.

പെരുമ്പാവൂർ സ്റ്റാന്റ് – 60
കാഞ്ഞൂർ സ്റ്റാന്റ് -60
ആശ്രമം റോഡ് സ്റ്റാന്റ് – 60
മുസ്ലീം പളളി -14
ബസ് സ്റ്റാന്റ് -60
മരോട്ടിച്ചോട് – 45
മറ്റൂർ സ്റ്റാന്റ് – 60
മാണിക്യമംഗലം – 25
മറ്റൂർ ആശുപത്രിപ്പടി – 15
പോലീസ് സ്റ്റേഷൻ – 15