റോഡുകളിൽ സ്ഥാപിച്ചിരുന്ന ബാരിക്കേടുകൾ എടുത്തുമാറ്റി

 

കാലടി:ഉപരാഷ്ട്രപതി വെങ്കയ്യനായിഡുവിന്റെ സന്ദർശനവുമായി ബന്ധപ്പെട്ട് റോഡുകളിൽ സ്ഥാപിച്ചിരുന്ന ബാരിക്കേടുകൾ എടുത്തുമാറ്റി.തിങ്കളാഴ്ച്ച ഉപരാഷ്ട്രപതി കാലടിയിൽ വന്നുപോയിട്ടും ബാരിക്കേടുകൾ റോഡിൽ നിന്നും മാറ്റിയിരുന്നില്ല.

മറ്റൂർ വിമാത്താവള റോഡിലാണ് കൂടുതലായും ബാരിക്കേഡുകൾ മാറ്റാതിരുന്നത്.ഇത് വാഹനങ്ങൾ അപകടത്തിൽപ്പെടാനും ഗതാഗത തടസത്തിനും കാരണമായി.ന്യൂസ് വിഷൻ അടക്കമുളള മാധ്യമങ്ങൾ ഇക്കാര്യം ചൂണ്ടിക്കാട്ടിയിരുന്നു.ഇതെ തുടർന്നാണ് വെളളിയാഴ്ച്ച രാവിലെ തന്നെ ബാരിക്കേടുകൾ നീക്കം ചെയ്തത്.