അകപ്പറമ്പ് റെയിൽവേ ഗേറ്റ് അടച്ചു

 

നെടുമ്പാശേരി: അകപ്പറമ്പ് റെയിൽവേ ഗേറ്റ് ട്രാക്കിലെ അറ്റകുറ്റപ്പണികൾക്കായി താൽക്കാലികമായി അടച്ചു. 30ന് രാത്രി 12 വരെ അടച്ചിടും. ദേശീയപാതയിൽ കരിയാട്ടിൽ നിന്നും വിമാനത്താവളത്തിലേക്കുള്ള കരിയാട്–മറ്റൂർ റോഡിൽ വിമാനത്താവളത്തിനു സമീപമാണ് അകപ്പറമ്പ് റെയിൽവേ ഗേറ്റ്.

വിമാനത്താവളത്തിലേക്കടക്കം നിരവധി യാത്രക്കാരും ജോലിക്കാരും പോകുന്ന വഴിയാണിത്. സമീപവാസികൾക്ക് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിനു മുന്നിലൂടെയുള്ള ബൈപാസ് റോഡ് പകരം ഉപയോഗിക്കാനാകും.