ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് കുമാറിന്റെ സുരക്ഷ പൊലീസ് കാരന് പാമ്പിന്‍റെ കടിയേറ്റു

 

നെടുമ്പാശേരി : ത്രിപുര മുഖ്യമന്ത്രിബിപ്ലബ് കുമാറിന്റെ സുരക്ഷക്കായി നെടുമ്പാശ്ശേരിയിൽ എത്തിയ പൊലീസ് കാരന് പാമ്പിന്‍റെ കടിയേറ്റു. വ്യാഴാഴ്ച്ച പുലർച്ചെയാണ് സംഭവം. കൊച്ചി വിമാനതാവളത്തിനടുത്തുള്ള ഹോട്ടലിലാണ് ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് കുമാർ താമസിച്ചത്.

ഹോട്ടലിൽ ഡ്യൂട്ടിയിലായിരുന്ന കളമശേരി എആർ ക്യാംപിലെ സിവിൽ പൊലീസ് ഓഫീസറായ റോജിനാണ് ഹോട്ടലിൽ വച്ച് പാമ്പുകടിയേറ്റത്. പാമ്പിനെ അപ്പോൾ തന്നെ തല്ലിക്കൊന്നു. അണലി വർഗത്തിൽപ്പെട്ട പാമ്പാണ് കടിച്ചത്.

ത്രിപുര മുഖ്യമന്ത്രിയുടെ സുരക്ഷക്കായി ഇവിടെ ആറ് ഉദ്യോഗസ്ഥരെയാണ് നിയോഗിച്ചിരുന്നത്. കൊച്ചിയിൽ ബുധനാഴ്ച എത്തിയ ത്രിപുര മുഖ്യമന്ത്രി അന്ന് വൈകിട്ട് ഹോട്ടലിൽ ആണ് തങ്ങിയത് ഇതിനെ തുടർന്നാണ് പോലിസുകാർ ഹോട്ടലിൽ എത്തിയത്. എന്നാൽ സുരക്ഷയ്ക്ക് എത്തിയ പോലീസുകാർക്ക് മുറി നൽകിയില്ല പകരം സ്റ്റോർ റൂമാണ് നൽകിയത് ഇവിടെ വെച്ചാണ് റോജിയ്ക്ക് പാമ്പ് കടിയേറ്റത്.

തുടർന്ന് റോജിയെ അങ്കമാലി ലിറ്റിൽ ഫ്ളവർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടനിലം തരണം ചെയ്തതായി ആശുപത്രി അധികൃതർ അറിയിച്ചു. സുരക്ഷജോലിക്കെത്തുന്ന പൊലിസുകാർക്ക് ആവശ്യമായ സൗകര്യങ്ങളും വിശ്രമവും ലഭിക്കാറില്ലെന്ന് നിരവധി തവണ പരാതി ഉയർന്നിട്ടുള്ളതാണ്.