ഉപരാഷ്ട്രപതിയുടെ സന്ദർശനം:സുരക്ഷാക്രമീകരണങ്ങൾ വിലയിരുത്തി

 

കാലടി:ഉപരാഷ്ട്രപതി വെങ്കയ്യനായിഡുവിന്റെ സന്ദർശനത്തിന്റെ ഭാഗമായി കാലടിയിൽ സുരക്ഷാക്രമീകരണങ്ങൾ വിലയിരുത്തി.തിങ്കളാഴ്ച്ചയാണ്‌ ഉപരാഷ്ട്രപതി കാലടിയിൽ എത്തുന്നത്.ഐജി വിജൈയ് സാക്കിറൈയുടെ നേതൃത്വത്തിലാണ് സുരക്ഷാപരിശോധനകൾ നടത്തിയത്.

ഉപരാഷ്ട്രപതിയുടെ വാഹനവ്യൂഹങ്ങൾ അണിനിരത്തി ട്രെയൽ റൺ നടത്തി.നെടുമ്പാശേരി വിമാനത്താവളത്തിൽ നിന്നും അരംഭിച്ച ട്രെയൽ റൺ അദിശങ്കരഎൻജിനിയറിങ്ങ് കോളേജ് ചുറ്റി ശ്രിംഗേരിയിൽ സമാപിച്ചു.ഞായർ തിങ്കൾ ദിവസങ്ങളിൽ പോലീസിന്റെ നിയന്ത്രണത്തിലാകും കാലടി.ആയിരത്തോളം പോലീസിനെയാണ് വിന്യസിക്കുന്നത്.

രണ്ട് പരിപാടികളാണ് ഉപരാഷ്ട്രപതിക്ക് കാലടിയിളുളളത്.ആദിശങ്കര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എൻജിനിയറിങ്ങ് ആന്റ് ടെക്‌നോളജിയുടെ ആദിശങ്കര യങ് സയന്റിസ്റ്റ് അവാർഡ് വിതരണവും,ആദിശങ്കര ജന്മഭൂമി സന്ദർശനവുമാണ് ഉപരാഷ്ട്രപതി നടത്തുന്നത്.തിങ്കളാഴ്ച്ച രാവിലെ 10 .30 നാണ് അവാർഡ് വിതരണം.

sequrity-2വിദ്യാർത്ഥികളുടെ ശാസ്ത്ര അഭിരുചി പ്രോൽസാഹിപ്പിക്കുക, സാധാരണക്കാർ ദൈനംദിന ജീവിതത്തിൽ നേരിടുന്ന പ്രശ്‌നങ്ങൾ കണ്ടറിഞ്ഞ് പരിഹാരങ്ങൾ നിർദ്ദേശിക്കുവാൻ കുട്ടികളെ പ്രേരിപ്പിക്കുക എന്നീ ഉദ്ദേശ്യലക്ഷ്യങ്ങൾ മുൻനിർത്തിയാണ് ആദിശങ്കര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എൻജിനിയറിങ്ങ് ആന്റ് ടെക്‌നോളജി യങ് സയന്റിസ്റ്റ് അവാർഡ് സംഘടിപ്പിച്ചത്.ആദ്യ 3 സ്ഥാനക്കാർക്ക് ആഗസ്റ്റുമാസം അമേരിക്കയിലെ നാസ, സിലിക്കൺ വാലി സന്ദർശനമാണ് സമ്മാനമായി ലഭിക്കുന്നത്.കേരള ഗവർണർ ജസ്റ്റിസ് പി സദാശിവത്തിന്റെ സാന്നിദ്ധ്യത്തിലാണ് അവാർഡ് വിതരണം നടക്കുന്നത്.

തിരങ്ങെടുക്കപ്പെട്ട യുവശാസ്ത്രജ്ഞർ, അവരുടെ മാതാപിതാക്കൾ, ക്ഷണിക്കപ്പെട്ട വിശിഷ്ട വ്യക്തികൾ, ആദിശങ്കര എൻജിനിയറിങ്ങ് കോളേജിലെയും, ശ്രീശങ്കര കോളേജിലെയും, ശ്രീശാരദ വിദ്യാലയത്തിലെയും അദ്ധ്യാപകരും വിദ്യാർത്ഥികളും അടങ്ങുന്ന സദസിനെ ഉപരാഷ്ട്രപതി അഭിസംബോധന ചെയ്യും.

ചടങ്ങിൽ സഹകരണ ടൂറിസം ദേവസ്വം വകുപ്പ് മന്ത്രി കടകംപളളി സുരേന്ദ്രൻ, റോജി എം ജോൺ എംഎൽഎ , ശ്രിംഗേരി മഠം അഡ്മിനിസ്‌ട്രേറ്റർ ആന്റ് സിഇഒ പത്മശ്രീ ഡോ:വി അർ ഗൗരിശങ്കർ, മാനേജിങ്ങ് ട്രസ്റ്റി കെ ആനന്ദ്, കൊച്ചിൻ പോർട്ട് ട്രസ്റ്റ് ഡപ്യൂട്ടി ചെയർമാൻ വെങ്കട്ട രമണ അക്കാരാജു തുടങ്ങിയ നിരവധി പ്രമുഖർ പങ്കെടുക്കും.തുടർന്ന് ഉപരാഷ്ട്രപതി ആദിശങ്കര ജന്മഭൂമിക്ഷേത്രം സന്ദർശിക്കും