കരിങ്കൽക്കെട്ട് ഇടിഞ്ഞു; യാത്ര അപകടകരം

 

കാഞ്ഞൂർ : ചെങ്ങൽ അമ്പലനടയിൽ നിന്നു തുറവുങ്കര വഴി വിമാനത്താവളത്തിലേക്കു പോകുന്ന റോഡിലെ കരിങ്കൽക്കെട്ട് ഇടിഞ്ഞു. ഇതോടെ ഇതുവഴിയുള്ള വാഹന ഗതാഗതവും കാൽനടയാത്രയും അപകടകരമായി.

നെടുമ്പാശേരി നെടുമ്പാശേരി വിമാനത്താവളം യാഥാർഥ്യമായതോടെ ഒറ്റപ്പെട്ടുപോയ തുറവുങ്കരയ്ക്കായി ജില്ലാ പഞ്ചായത്ത് 17.5 ലക്ഷം രൂപ ചെലവഴിച്ചു 18 വർഷം മുൻപു പണിയിച്ചതാണ് ഈ റോഡ്. തോടിനു കുറുകെ റോഡുണ്ടാക്കിയപ്പോൾ ഴുകുന്നതിനു സ്ഥാപിച്ച ആറു പൈപ്പുകളും വട്ടം ഒടിഞ്ഞു. റോഡിന്റെ വശങ്ങളിലെ കരിങ്കൽക്കെട്ടുകൾ തകർന്നു.കരിങ്കൽക്കെട്ടുകൾ തുടർച്ചയായി തകർന്നുകൊണ്ടിരിക്കുകയാണ്.കഴിഞ്ഞ ദിവസങ്ങളിലെ പോലെ ശക്തമായ മഴ പെയ്താൽ ഇതു കൂടുതൽ അപകടകരമാകും

വിമാനത്താവളത്തിൽ നിന്ന് എളുപ്പത്തിൽ കാലടിക്ക് എത്താവുന്ന ഈ റോഡു വഴി നിരന്തരം വാഹനങ്ങൾ പോകുന്നുണ്ട്. കാലടിയിൽ എംസി റോഡിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ പലരും ഈ റോഡിനെ ആശ്രയിക്കുന്നുണ്ട്. 2013 ഓഗസ്റ്റ് അഞ്ചിലുണ്ടായ വെള്ളപ്പൊക്കത്തിന്റെ ആഘാതമാണ് ഈ റോഡിന്റെ തകർച്ചയ്ക്കുള്ള പ്രധാന കാരണം.

വെള്ളപ്പൊക്കത്തിൽ പ്രദേശത്തെ നൂറുകണക്കിനു വീടുകളിലും വിമാനത്താവളത്തിലും വെള്ളം കയറുകയും ഒട്ടേറെ നാശനഷ്ടങ്ങൾ ഉണ്ടാവുകയും ചെയ്തിരുന്നു. ഇതേ തുടർന്നു നാട്ടുകാർ വിമാനത്താവളത്തിനെതിരെ സമരത്തിനിറങ്ങി. വിമാനത്താവളം വന്നപ്പോൾ മുറിഞ്ഞുപോയ റോഡിനു പകരം വാഗ്ദാനം നൽകിയ പാലങ്ങളോടു കൂടിയ റോഡു നിർമിച്ചുനൽകിയില്ലെന്നായിരുന്നു ആരോപണം.

നാട്ടുകാരുടെ ആവശ്യത്തെ തുടർന്നു വിമാനത്താവള അധികൃതർ കോഴിക്കോട് എൻഐടിയെ കൊണ്ടു സർവേ നടത്തി. സർവേ റിപ്പോർട്ട് പ്രകാരം പ്രദേശത്തെ അഞ്ചു റോഡുകളിൽ പാലം നിർമിക്കണമെന്നു നിർദേശിച്ചുവെങ്കിലും ഒരു പാലം മാത്രമാണ് ഇതുവരെ നിർമിച്ചിട്ടുള്ളത്. പാലമില്ലാത്ത മറ്റിടങ്ങളിലും ഇതു പോലെ അപകടാവസ്ഥയുണ്ട്.

അൻവർ സാദത്ത് എംഎൽഎയും പഞ്ചായത്ത് പ്രസിഡന്റ് എം.പി. ലോനപ്പനും പഞ്ചായത്ത് അംഗങ്ങളും ഇടിഞ്ഞുപോയ സ്ഥലം സന്ദർശിച്ചു സ്ഥിതിഗതികൾ വിലയിരുത്തി. അടിയന്തരമായി റോഡ് നന്നാക്കിത്തരണമെന്ന് അവർ നെടുമ്പാശേരി അവർ നെടുമ്പാശേരി വിമാനത്താവള അതോറിറ്റിയോട് ആവശ്യപ്പെട്ടു. പൂർണമായും തകർന്നുവീഴാറായി നിൽക്കുന്ന ഈ തകർന്നുവീഴാറായി നിൽക്കുന്ന ഈ റോഡിലൂടെയുള്ള ഗതാഗതം നിയന്ത്രിക്കണമെന്നു സിപിഎം ലോക്കൽ കമ്മിറ്റി ആവശ്യപ്പെട്ടു.