ശ്രീഭൂതപുരത്ത് സംഘർഷം: ഒരാൾക്ക് വെട്ടേറ്റു

 

ശ്രീമൂലനഗരം : ശ്രീഭൂതപുരത്ത് ഒരുസംഘം ആളുകൾ പരസ്പ്പരം ഏറ്റുമുട്ടി. ഞായറാഴ്ച്ച വൈകീട്ട്‌ 4 മണിയോടെ ശ്രീഭൂതപുരം കിഴക്കേ കവലയിലാണ് സംഭവം നടന്നത്. ശ്രീഭൂതപുരം സ്വദേശികളായ വിനീഷ്, ജയൻ, മനോജ്‌, രതീഷ് എന്നിവർ തമ്മിലാണ് ഏറ്റുമുട്ടിയത്.

വിനീഷും, ജയനും, മനോജും ചേർന്ന് രതീഷിനെ ആക്രമിക്കുകയായിരുന്നു. വടിവാൾ ഉൾപ്പെടെയാണ് സംഘം എത്തിയത്. ആക്രമണത്തിൽ രതീഷിന്റെ തലയ്ക്ക് വെട്ടേറ്റു.തുടർന്ന് അക്രമിസംഘം ബൈക്കിൽ രക്ഷപ്പെടുകയായിരുന്നു.

കാലടി സി.ഐ സജിമാർക്കോസിന്റെ നേതൃത്വത്തിൽ നടത്തിയ ശക്തമായ അന്വേഷണത്തിൽ വിനീഷിനെയും, ജയനേയും പിടികൂടി.