വോളിബോൾ കോച്ചിങ്ങ് ക്യാമ്പ് ആരംഭിച്ചു

 

കാലടി:മലയാറ്റൂർ സെന്റ്:തോമസ് ഹയർ സെക്കന്ററി സ്‌ക്കൂളിൽ വോളിബോൾ കോച്ചിങ്ങ് ക്യാമ്പ് ആരംഭിച്ചു.5,6,7 ക്ലാസുകളിൽ പഠിക്കുന്ന കുട്ടികൾക്കാണ് കോച്ചിങ്ങ് നൽകുന്നത്.കെഎസ്ആർടിസി വോളിബോൾ ടീമിന്റെ ക്യാപ്റ്റനായിരുന്ന തങ്കച്ചൻ കുറിയേടത്താണ് കുട്ടികൾക്ക് പരിശീലനം നൽകുന്നത്.

റോജി എം ജോൺ എംഎൽഎ ക്യാമ്പ് ഉദ്ഘാടനം ചെയ്തു.പഞ്ചായത്ത് പ്രസിഡന്റ്‌ അനിമോൾ ബേബി,സ്‌ക്കൂൾ മാനേജർ ഫാ:ജോൺ തേക്കാനത്ത്,ഷാഗിൻ കണ്ടത്തിൽ,സലോമി ടോമി,ബിജു ചിറയത്ത് തുടങ്ങിയവർ സംസാരിച്ചു.

കുവൈറ്റ് പ്രവാസികൂട്ടായ്മയായ ‘നാട്ടിലെ കൂട്ടുകാർ’ എന്ന സംഘടനയാണ് ക്യാമ്പ് സ്‌പോൺസർ ചെയ്തിരിക്കുന്നത്.കുട്ടികൾക്കാവശ്യമായ പ്രഭാത ഭക്ഷണം,ജഴ്‌സി,ഷൂസ്,പന്തുകൾ തുടങ്ങിയവ നൽകിയിരിക്കുന്നത് ഈ സംഘടനയാണ്.രാവിലെ 6.30 മുതൽ 8.30 വരെയാണ് ക്യാമ്പ്.കുട്ടികൾക്ക് തുടർന്നും വിദഗ്ധ പരിശീലനം നൽകാനാണ് പദ്ധതി.

കായികാദ്ധ്യാപകനായ ടൈറ്റസ് ഊരക്കാടൻ,അദ്ധ്യാപകരായ റിജോ ജോസഫ്,ഷിജു ആന്റണി,സാബു തോമസ് തുടങ്ങിയവർ നേതൃത്വം നൽകുന്നു.