മനുഷ്യർ ഞങ്ങളെ വലിച്ചു കീറിതിന്ന……നൊമ്പരമായി അഞ്ച് വയസുകാരി (VIDEO)

 

കാലടി:പപ്പ എനിക്ക് പ്രേതങ്ങളെ പേടിയില്ല…. മനുഷ്യരേയാണ് പേടി… പ്രേതങ്ങൾ ചോരയല്ലേ കുടിക്കു.മനുഷ്യർ ഞങ്ങളെ വലിച്ചു കീറിതിന്ന… എന്ന 5 വയസുകാരിയുടെ രോധനം ഇക്കാലത്ത് ജീവിക്കുന്ന ഓരോ പെൺകുട്ടികളുടെയും രോധനമാണ്.മലയാറ്റൂർ സ്വദേശി ജെറിൻ ജോസ് സംവിധാനം ചെയ്ത ദ റെഡ് ഫ്ളവർ എന്ന ഹൃസ്വ ചിത്രത്തിലാണ് നെഞ്ചിൽ തറക്കുന്ന രോധനവുമായി ഒരു കൊച്ചു പെൺകുട്ടി കടന്നു വരുന്നത്.

the-red-flower-2കത്വവായിൽ കൊല്ലപ്പെട്ട പെൺകുട്ടിയുടെ പശ്ചാത്തലത്തിലാണ് ദ റെഡ് ഫ്ളവർ ഒരുക്കിയിരിക്കുന്നത്.4 മിനിറ്റ് 20 സെക്കന്റ് ദൈർഘമുള്ള ചിത്രം ഇതിനകം വൈറലായിക്കഴിഞ്ഞു.ഇന്നത്തെ കാലത്ത് ഒരു കൊച്ചു പെൺകുട്ടിക്ക്‌പോലും ഈ സമൂഹത്തിൽ ജീവിക്കാൻ സാധ്യമല്ലെന്ന് ചിത്രം കാട്ടിത്തരുന്നു.

അഭിഗേൽ അന്ന 5 വയസുകാരിയായി കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നു. ബ്ലൂ ഹാറ്റ്‌സ്‌ മീഡിയയാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.ദാസൻ കെ മോഹനൻ ക്യാമറയും എഡിറ്റിങ്ങും നിർവ്വഹിച്ചിരിക്കുന്നു. മറ്റ് ഭാഷകളിലേക്കും ചിത്രം മൊഴി മാറ്റുമെന്ന് ജെറിൻ പറഞ്ഞു.

..