സെന്‍റ് ക്ലെയർ ബധിര വിദ്യാലയത്തിന് പ്ലസ്ടു പരീക്ഷയിൽ നൂറ് ശതമാനം വിജയം

 

കാലടി:മാണിക്കമംഗലം സെന്‍റ് ക്ലെയർ ബധിര വിദ്യാലയത്തിന് പ്ലസ്ടു  പരീക്ഷയിൽ നൂറ് ശതമാനം വിജയം. 39  കുട്ടികൾ  പരീക്ഷ എഴുതിയതിൽ കോതമംഗലം സ്വദേശി എബിൻ സണ്ണിയ്ക്ക് മുഴുവൻ വിഷയത്തിലും എ പ്ലസ് ലഭിച്ചു.

2008 ലാണ് സ്‌ക്കൂളിൽ പ്ലസ്ടു ആരംഭിച്ചത് അന്നുമുതൽ സ്‌ക്കൂർ ശതമാനം വിജയം കരസ്ഥമാക്കുന്നുണ്ട്‌. എസ്എസ്എൽസി പരീക്ഷയിലും നൂറ് ശതമാനം വിജയം ഉണ്ടായിരുന്നു.ഫ്രാൻസിസ്‌ക്കൻ ക്ലാര സഭയിലെ ജില്ലയിലെ ഏക ബധിര വിദ്യാലയമാണിത്.പ്രത്യേക പരിശീലനം നേടിയ അദ്ധ്യാപകരാണ് ഇവിടെ പഠിപ്പിക്കുന്നത്