വെടിയുണ്ടയുമായി വിദേശ പൗരൻ പിടിയിൽ

 

നെടുമ്പാശേരി: വെടിയുണ്ടയുമായി കൊച്ചി വിമാനത്താവളത്തിൽ വിദേശ പൗരൻ പിടിയിൽ.ഇൻഡിഗോ വിമാനത്തിൽ ബംഗലുരു വഴി ഫ്രാൻസിലേക്ക് പോകാനെത്തിയ ഫ്രഞ്ച് പൗരൻ റെനിലിയോൺ(62) ആണ് പിടിയിലായത്. ഇൻഡിഗോയുടെ സുരക്ഷാവിഭാഗമാണ് ബാഗേജിൽ വെടിയുണ്ട കണ്ടെത്തിയത്.

ഇയാൾക്കൊപ്പം ഭാര്യയും മകനുമുണ്ടായിരുന്നു. വെടിയുണ്ട കണ്ടെത്തിയതിനെ തുടർന്ന് മൂവരുടെയും യാത്ര തടസപ്പെട്ടു. നെടുമ്പാശേരി പൊലീസിന് കൈമാറിയ ഇയാളെ ചോദ്യം ചെയ്തുവരികയാണ്. ഒരു വെടിയുണ്ടയാണ് ബാഗേജിൽ ഉണ്ടായിരുന്നത്. ഇത് അബദ്ധത്തിൽ ബാഗേജിൽ പെട്ടതാണെന്നാണ് ഇയാൾ മൊഴിനൽകിയിരിക്കുന്നത്.