ആശയങ്ങളുണ്ടോ… ഉത്പന്നമാക്കാൻ മൾട്ടി ഫാബ്രിക്കേറ്റർ റെഡി

 

അങ്കമാലി: ആശയങ്ങളെ ഉത്പന്നങ്ങൾ ആക്കി മാറ്റാൻ സാധിക്കുന്ന മൾട്ടി ഫാബ്രിക്കേറ്റർ മെഷീൻ ഫിസാറ്റ് വിദ്യാർഥികൾ വികസിപ്പിച്ചു .നമ്മുടെ മനസ്സിൽ ഉരിത്തിരിയുന്ന ഏതു ആശയങ്ങളെയും മികച്ച ഉത്പന്നങ്ങൾ ആക്കി മാറ്റുന്നതിന് വിദ്യാർഥികൾ നിർമ്മിച്ച മൾട്ടി ഫാബ്രിക്കേറ്ററിനു കഴിയും മാർക്കറ്റ് വിലയേക്കാൾ പകുതിയിൽ താഴെ മാത്രമേ ഇവർ ഉത്പാദിപ്പിക്കുന്ന ഉപകരണങ്ങൾക് നിർമ്മാണ ചെലവ് വരുകയുള്ളു.

ഇതിന്‍റെ നിര്‍മ്മാണത്തിനായി ത്രീഡി പ്രിന്‍റർ, സിഎൻസി മില്ലർ , ലേസർ കട്ടർ എന്നീ മൂന്നു ഉപകരണങ്ങൾ ഒറ്റ മെഷീനിൽ നിർമ്മിച്ചിരിക്കുകയാണ് ഇവർ . ഈ മുന്ന് ഉപകരണങ്ങൾ തനിച്ചു വാങ്ങണമെങ്കിൽ മുപ്പതു ലക്ഷം രൂപയിലേറെ ചെലവ് വരും. എന്നാൽ ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ എൻജിനീയറിങ്ങിലെ അവസാന വർഷ വിദ്യാർഥികളായ ജോസഫ് സെബാസ്റ്റ്യൻ, കെവിൻ ആന്‍റണി, ഉണ്ണി കൃഷ്ണൻ, എം എ പ്രണവ് എന്നിവർ ചേർന്ന് നിർമ്മിച്ച മൾട്ടി ഫാബ്രിക്കേറ്ററിനു ഒന്നര ലക്ഷം രൂപ മാത്രമേ ചെലവ് വരുകയുള്ളു.

നിത്യ ജീവിതത്തിൽ ഉപയോഗിക്കുന്ന കോഫീ കപ്പ് മുതൽ കൃത്രിമ കാൽ വരെ നിർമ്മിക്കാൻ ഇവരുടെ ഉപകരണത്തിന് കഴിയും . ഫിസാറ്റ് ഫാബ് ലാബിൽ വികസിപ്പിചെടുത്ത ഇവരുടെ ഉപകരണത്തിന് പേറ്റൻടി നുള്ള നടപടിക്കളിലാണ് ഇവർ . ഫാബ് ലാബ് നോഡൽ ഓഫീസർ ജിബി വർഗീസ് , ടോം ആന്‍റോ , രഞ്ജിത് ആർ , ശ്രീജിത്ത് കെ ആർ എന്നിവരാണ് ഇവരുടെ പ്രോജക്ടിന് മാർഗ നിർദേശം നൽകിയത് , വാതിലിന്‍റെ കൈപിടി, ഫോണിൻെ കവർ , വാഹനങ്ങളുടെ ഫോഗ് ലാംപ് തുടങ്ങി ഇവരുടെ മൾട്ടി ഫാബ്രിക്കേറ്ററിൽ ഏതു ഉൽപ്പന്നങ്ങളും വികസിപ്പിചെടുക്കാം .

നീണ്ട ഒരു വർഷത്തെ ഗവേഷണത്തിന് ശേഷമാണ് ഇവർ ഈ ഉപകരണം വികസിപ്പിച്ചെടുത്തത് . ഇവരുടെ ഉപകരണത്തിലെ ഹെഡ് സിസ്റ്റം മോഡുലാർ ആയതിനാൽ ഭാവിയിലേക്ക് വാട്ടർ ജെറ്റ് കട്ടർ , പ്ലാസ്മ കട്ടർ, തുടങ്ങിയവ ഇതിനോട് യോജിപ്പിച്ചു പ്രവർത്തിപ്പിക്കാനാകും ഇവർ നിർമ്മിക്കുന്ന ഓരോ ഉത്പന്നത്തിനും അവയുടെ മാർക്കറ്റ് വിലയേക്കാൾ എഴുപത് ശതമാനം ലാഭത്തിൽ നിർമ്മിക്കാനാകും