ചെങ്ങൽ പാലത്തിൽ വെളിച്ചമെത്തി

 

കാഞ്ഞൂർ: ചെങ്ങൽ പാലത്തിൽ വഴി വിളക്കുകൾ സ്ഥാപിച്ചു.വർഷങ്ങളായിട്ടുള്ള നാട്ടുകാരുടേയും, വിവിധ സംഘടനകളുടേയും നിരന്തരമായ ആവശ്യത്തെ തുടർന്നാണ് വിളക്കുകൾ സ്ഥാപിച്ചത്.

chegal-bridge-2വെളിച്ചമില്ലാത്തതിനാൽ പാലത്തിലൂടെയുളള യാത്ര ദുസഹമായിരുന്നു.ഇത് ന്യൂസ് വിഷൻ നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു.സന്ധ്യ കഴിഞ്ഞാൽ പാലത്തിൽ കൂരാകൂരിരുട്ടായിരുന്നു.കാലടിയിൽ നിന്നും ആലുവഭാഗത്തേക്കും,പാറപ്പുറത്തേക്കും പോകുന്നത് ഈ പാലം വഴിയാണ്.അമിത വേഗതയിലാണ് വാഹനങ്ങൾ പോകുന്നത്.

വെളിച്ചമില്ലാത്തതിനാൽ കാൽനട യാത്രക്കാർക്ക് റോഡ് മുറിച്ചുകടക്കാൻ പോലും കഴിയാറില്ല.ഇവിടെ വാഹനമിടിച്ച് വഴിയാത്രികൻ മരിച്ചിരുന്നു.4.75 ലക്ഷം രൂപ ചിലവഴിച്ചാണ് വഴി വിളക്കുകൾ സ്ഥാപിച്ചത്.

chegal-bridge-3പദ്ധതിയുടെ സ്വിച്ച് ഓൺ കർമം അൻവ്വർ സാദത്ത് എം.എൽ.എ നിർവ്വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.പി. ലോനപ്പൻ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ഹണി ഡേവിസ്, സ്ഥിരം സമിതി ചെയർമാൻമാരായ സെബാസ്റ്റ്യൻ പോൾ, ഗ്രേസി ദയാനന്ദൻ, പി. അശോകൻ, ബ്ലോക്ക് മെമ്പർ എ.എ. സന്തോഷ്, മെമ്പർമാരായ ശ്യാമള ടീച്ചർ,ആൽബിൻ ആന്റണി, സന്ധ്യ ജോൺ, വിജി ബിജു, സരിത ബാബു, അനീഷ് രാജൻ തുടങ്ങിയവർ സംസാരിച്ചു.