ചിമ്പുവിന്റെ സത്യസന്ധതയ്ക്ക് നാടിന്റെ ആദരം

 

ശ്രീമൂലനഗരം:തമിഴ്‌നാട് സ്വദേശി ചിമ്പുവിന്റെ സത്യസന്ധതയ്ക്ക് നാടിന്റെ ആദരം.തേക്കാൻ കൊണ്ടുവന്ന ഷർട്ടിൻ ഉണ്ടായിരുന്ന തുക ഉടമയ്ക്ക് മടക്കി നൽകിയതിനാണ് ഒരു നാട് മുഴുവൻ ചിമ്പുവിനെ ആദരിച്ചത്.

ശ്രീഭൂതപുരത്ത് തേപ്പുകട നടത്തുന്നയാളാണ് 22 കാരനായ ചിമ്പു.രണ്ട് വർഷത്തോളമായി ഇവിടെ തേപ്പുകട നടത്തുന്നു.ഒറ്റക്കാണ് താമസം.കഴിഞ്ഞ ദിവസം ശ്രീഭൂതപുരം മൂഴിക്കത്തോട്ടത്തിൽ എം എം ഷംസു തന്റെ വസ്ത്രങ്ങൾ ചിമ്പുവിന് തേക്കാൻ നൽകി.പിന്നീട് ചിമ്പു അത് തേക്കാനെടുത്തപ്പോൽ ഷർട്ടിന്റെ പോക്കറ്റിൽ നിന്നും പതിനാലായിരത്തോളം രൂപ ലഭിച്ചു.ഉടൻ തന്നെ ഷംസുവിനെ വിവരമറിക്കുകയും തക കൈമാറുകയും ചെയ്തു.

സംഭവമറിഞ്ഞ നാട്ടുകാർ സത്യസന്ധതയ്ക്ക് മാതൃകയായ ചിമ്പുവിനെ ആദരിക്കുകയായിരുന്നു.കാലടി എസ് ഐ സി എസ് ഷാരോൺ ചിമ്പുവിന് ഉപഹാരം നൽകി.ജനപ്രതിനിധികളും നാട്ടുകാരും ചടങ്ങിൽ പങ്കെടുത്തു.