അമ്മക്കിളിക്കൂട് 29 )o മത്തെ ഭവനത്തിന്‍റെ തറക്കല്ലിട്ടു

നെടുമ്പാശ്ശേരി: അന്‍വര്‍ സാദത്ത് എംഎല്‍എ ആരംഭിച്ച അമ്മക്കിളിക്കൂട് ഭവനനിര്‍മാണ പദ്ധതിയിലെ 29 )o മത്തെ ഭവനത്തിന്‍റെ തറക്കല്ലിട്ടു.ചെങ്ങമനാട് പഞ്ചായത്ത് 5 )o വാര്‍ഡ് പുതുവാശ്ശേരിയില്‍ രണ്ടുകുട്ടികളുടെ മാതാവായ ബീവി ഉബൈസ് എന്ന വിധവയ്ക്കാണ് വീട് നിർമിച്ചുനൽകുന്നത്.

വീടിന്‍റെ തറക്കല്ലിടല്‍ അന്‍വര്‍ സാദത്ത് എംഎല്‍എ നിര്‍വ്വഹിച്ചു. പഞ്ചായത്ത് പ്രസിഡന്‍റ് ദിലീപ് കപ്രശ്ശേരി അധ്യക്ഷനായി. അമ്മക്കിളിക്കൂട് പദ്ധതിയിലെ പണി പൂര്‍ത്തിയായ 12 ഭവനങ്ങള്‍ കൈമാറുകയും മറ്റു 16 ഭവനങ്ങളുടെ നിര്‍മാണം ശ്രീമൂലനഗരം, നെടുമ്പാശ്ശേരി, ചെങ്ങമനാട്, ചൂര്‍ണ്ണിക്കര, കീഴ്മാട്, എടത്തല, കാഞ്ഞൂര്‍, എന്നീ പഞ്ചായത്തുകളില്‍ പുരോഗമിച്ചു കൊണ്ടിരിക്കുകയും ചെയ്യുന്നു.

ആലുവ നിയോജക മണ്ഡലത്തില്‍ സ്വന്തമായി സ്ഥലമുള്ള നിര്‍ധനരായ വിധവകളെയാണ് ഈ കാരുണ്യ പദ്ധതിയില്‍ പരിഗണിക്കുന്നത്.510 ചതുരശ്ര അടിയില്‍ വരുന്ന ഭവനങ്ങളാണ് ഈ പദ്ധതിയില്‍.നിര്‍മ്മിച്ചു കൊടുക്കുന്നത്