നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ യാത്രക്കാരന്റെ ആത്മഹത്യ ഭീഷണി (VIDEO) 

നെടുമ്പാശ്ശേരി: നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ യാത്രക്കാരന്റെ ആത്മഹത്യ ഭീഷണി.തിരുവനന്തപുരം പൂന്തുറ സ്വദേശി സുരേഷ് ആണ് ഭീഷണി മുഴക്കിയത്.കാർഗോ കെട്ടിടത്തിന്റെ മുകളിൽ കയറിയാണ് ഇയാൾ ആത്മഹത്യ ഭീഷണി മുഴക്കിയത്.

കഴിഞ്ഞ ദിവസമാണ് സുരേഷ് സൗദിയിൽ നിന്നും നെടുമ്പാശ്ശേരി വിമാനതാവളത്തിൽ എത്തിയത്.വെള്ളിയാഴ്ച്ച തിരുവനന്തപുരത്തേക്ക് പോകുവാൻ ടിക്കറ്റ് എടുത്തിരുന്നു. വിമാനത്താവളത്തിൽ നിന്നും ബോഡിങ്ങ് പാസ് വാങ്ങിയ ശേഷം സുരേഷ് തൊട്ടടുത്തുള്ള കെട്ടിടത്തിലേക്ക് ഓടി കയറുകയായിരുന്നു.

ഏകദേശം രണ്ട് മണിക്കൂറോളം ഇയാൾ ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. തുടർന്ന് പോലീസും ഉദ്യോഗസ്ഥരും നടത്തിയ അനുനയത്തെ തുടർന്നാണ് സുരേഷ്  താഴേക്ക് ഇറങ്ങി വന്നത്.