സെന്റ്:ക്ലയർ ബധിര വിദ്യാലയത്തിന് എസ്എസ്എൽസി പരീക്ഷയിൽ 100 ശതമാനം വിജയം

 

കാലടി:മാണിക്കമംഗലം സെന്റ്:ക്ലയർ ബധിര വിദ്യാലയത്തിന് എസ്എസ്എൽസി പരീക്ഷയിൽ 100 ശതമാനം വിജയം.18 വിദ്യാർത്ഥികളാണ് പരീക്ഷയെഴുതിയത്.11 ആൺകുട്ടികളും,7 പെൺകുട്ടികളും.മുവ്വാറ്റുപുഴ സ്വദേശി വർഷ വർഗീസിന് മുഴുവൻ വിഷയങ്ങളിലും എ പ്ലെസ് ലഭിച്ചു.പതിനെട്ടാമത് ബാച്ചാണിത്.

കഴിഞ്ഞ കുറെ വർഷങ്ങളായി സ്‌ക്കൂൾ ഈ മികവ് പുലർത്തുന്നുണ്ട്.കേരളത്തിലെ മികച്ച ബധിര വിദ്യാലയങ്ങൾ ഒന്നാണ് മാണിക്കമംഗലം സെന്റ്:ക്ലെയർ ബധിര വിദ്യാലയം.സംസ്ഥാനത്തിനകത്തും പുറത്തുനിന്നുമായി നിരവധി കുട്ടികൾ ഇവിടെ  പഠിക്കാനെത്തുന്നുണ്ട്.2002 മുതൽ എസ്.എസ്.എൽ.സിക്ക് നൂറ്ശതമാനം വിജയമാണ് സ്‌ക്കൂൾ കരസ്ഥമാക്കുന്നത്.സംസ്ഥാന സിലബസാണ് ഇവിടെ.ഓരോ കുട്ടിക്കും പ്രത്യേക പരിശീലനമാണ് നൽകുന്നത്.എൽ.കെ.ജി മുതൽ ഇവിടെ പഠനമുണ്ട്.പ്ലെസ്ടു പരീക്ഷകളിലും സ്‌ക്കൂൾ 100 ശതമാനം വിജയം കരസ്ഥമാക്കാറുണ്ട്.
39 കുട്ടികളാണ് ഇത്തവണ പ്ലെസ്ടു എഴുതിയിരിക്കുന്നത്‌

defschoolഫ്രാൻസിസ്‌ക്കൻ ക്ലാര സഭയിലെ ജില്ലയിലെ ഏക ബധിര വിദ്യാലയമാണിത്.പ്രത്യേക പരിശീലനം നേടിയ അദ്ധ്യാപകരാണ് ഇവിടെ പഠിപ്പിക്കുന്നത്.പഠനത്തിൽ മാത്രമല്ല കലാ,കായിക അഭിരുചികളിലും ഇവിടുത്തെ കുട്ടികൾ മുൻ പന്തിയിലാണ്.റാഞ്ചിയിൽ നടന്ന ദേശീയ കായിക മേളയിൽ കേരളത്തിന് ഓവറോൾ ചാമ്പ്യൻ ഷിപ്പ് കരസ്ഥമാക്കാൻ കാരണവും സെന്റ്:ക്ലയർ ബധിര വിദ്യാലയമാണ്.11 കുട്ടികളാണ് സ്‌ക്കൂളിൽ നിന്നും പങ്കെടുത്തത്.11 പേർക്കും സ്വർണമെഡൽ ലഭിച്ചു.

തിരുവനന്തപുരത്ത് വച്ച് നടന്ന സംസ്ഥാന കലാമേളയിൽ സ്വർണക്കപ്പ് നേടിയതും സ്‌ക്കൂളായിരുന്നു.സംസ്ഥാന പ്രവർത്തി പരിചയ മേളകളിലും,കായികമത്‌സരങ്ങളിലും കുട്ടികൾ ഒന്നാമതെത്താറുണ്ട്.അന്തർദേശീയ മത്‌സരങ്ങളിലും മികച്ചപ്രകടനമാണ് കുട്ടികൾ കാഴ്ച്ചവക്കുന്നത്.1993 ലാണ് സ്‌ക്കൂൾ പ്രവർത്തനമാരംഭിച്ചത്.സിസ്റ്റർ ഫിൻസിറ്റ. സിസ്റ്റർ അഭയ എന്നിവരുടെ നേതൃത്വത്തിലാണ് സ്‌ക്കൂൾ പ്രവർത്തിക്കുന്നത്.