40.96 ലക്ഷം രൂപയുടെസ്വർണം പിടികൂടി

 

നെടുമ്പാശേരി: കൊച്ചി വിമാനത്താവളത്തിൽ 40.96 ലക്ഷം രൂപയുടെസ്വർണം പിടികൂടി. ആറ് പേരിൽ നിന്നുമായി 1.308 കിലോ സ്വർണമാണ് പിടികൂടിയത്. ഇതുകൂടാതെ 508 ഗ്രാം സ്വർണം കലർന്ന, ബ്രൗൺ നിറത്തിലുള്ള പൊടിയും കസ്റ്റംസ് എയർ ഇന്‍റലിജൻസ് വിഭാഗം പിടികൂടിയിട്ടുണ്ട്.

ക്വാലാലംപൂരിൽ നിന്നുമെത്തിയ മലപ്പുറം സ്വദേശിയുടെ പക്കൽ നിന്നും 160 ഗ്രാം ,ബഹ്‌റിനിൽ നിന്നും വന്ന കോഴിക്കോട് സ്വദേശിയുടെ പക്കൽ നിന്നും 233 ഗ്രാം , മസ്‌ക്കറ്റിൽ നിന്നുമെത്തിയ മലപ്പുറം സ്വദേശിയുടെ പക്കൽ നിന്നും 228 ഗ്രാം സ്വർണവും പിടിച്ചെടുത്തു. ഷാർജയിൽ നിന്നും വന്ന രണ്ട് യാത്രക്കാരിൽ നിന്നുമായി 540 സ്വർണവും ക്വാലാലംപൂരിൽ നിന്നുമെത്തിയ മലപ്പുറം സ്വദേശിയിൽ നിന്നും 147.35 ഗ്രാം സ്വർണവും കസ്റ്റംസ് പിടികൂടി.

ദുബായിൽ നിന്നുമെത്തിയ മലപ്പുറം സ്വദേശിയുടെ പക്കൽ നിന്നുമാണ് ബ്രൗൺ നിറത്തിലുള്ള പൊടി പിടികൂടിയിരിക്കുന്നത്. ഇത് രാസ പരിശോധനയ്ക്കായി കസ്റ്റംസ് ലാബിലേയ്ക്ക് അയച്ചു.