കഞ്ചാവുമായി രണ്ട്‌ പേർ പിടിയിൽ

 

 

അങ്കമാലി : കഞ്ചാവുമായി രണ്ട്‌ പേരെ അങ്കമാലി എക്‌സൈസ് പിടികൂടി.പാറക്കടവ് മൂഴിക്കുളം ഭാഗത്ത് നിന്നും പറവൂർ ഗോതുരുത്ത് കടൽവാതുരുത്ത് കല്ലറയ്ക്കൽ വീട്ടിൽ കെ.എസ്. വിജു (44), ജേസ്പുരത്ത് നിന്ന് പശ്ചിമ ബംഗാൾ മൂർഷിദാബാദ് സ്വദേശി ഷംസുൽ ഷേക്ക് (21) എന്നിവരാണ് പിടിയിലായത്‌.അങ്കമാലി എക്‌സൈസ് ഇൻസ്‌പെക്ടർ ആർ. പ്രശാന്തിന്‍റെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്.

വിജുവിന്‍റെ പക്കൽ നിന്നും 500 ഗ്രാം കഞ്ചാവും,ഷംസുൽ ഷേക്കിൽ നിന്നും 15 ഗ്രം കഞ്ചാവും കണ്ടെടുത്തു.മൂഴിക്കുളം ഭാഗത്ത് പട്രോളിങ് നടത്തുന്നതിനിടെയാണ് വിജുവിനെ പിടികൂടിയത്. കഞ്ചാവ് വിൽക്കുന്നതിന് വേണ്ടി ഇയാൾ ബൈക്കിൽ മൂഴിക്കുളം പരിസരത്ത് വന്നപ്പോഴാണ് പിടിയിലാകുന്നത്. 500 ഗ്രാം കഞ്ചാവ് വിൽക്കുന്നതിന് വേണ്ടി പ്ലാസ്റ്റിക്ക് കവറിലാക്കിയാണ് ഇയാൾ സൂക്ഷിച്ചിരുന്നത്.

തമിഴ്‌നാട് കമ്പത്ത് നിന്നും ബസിലാണ് ഇയാൾ കഞ്ചാവ് കൊണ്ടുവരാറുള്ളത്.നാല് കിലോ കഞ്ചാവാണ് ഇത്തവണ ഇയാൾ കൊണ്ടുവന്നത്. ബാക്കി കഞ്ചാവ് വിറ്റ് തീർത്തു.

വർഷങ്ങളായി കഞ്ചാവ് ഉപയോഗിച്ചുവരുന്നയാളാണ് ഷംസുൽഷേക്ക്. രണ്ട് വർഷമായി കേരളത്തിൽ വന്നിട്ട്. ഇവിടെ ഇയാൾക്ക് കൂലി പണിയാണ്. മുവാറ്റുപുഴയിൽ നിന്നുമാണ് ഷംസുൽ ഷേക്ക് കഞ്ചാവ് വാങ്ങിയത്. മുവാറ്റുപുഴയിൽ നിന്നും പലപ്പോഴായി കഞ്ചാവ് വാങ്ങാറുണ്ട് ഒരു പൊതിക്ക് 500 രൂപ നിരക്കിൽ മൂന്ന് പൊതികളാണ് വാങ്ങിയത്.

പരിശോധനയിൽ പ്രിവന്‍റീവ് ഓഫിസർമാരായ പി.കെ. ബിജു, സി.എൻ.രാജേഷ്, സിവിൽ എക്‌സൈസ് ഓഫിർമാരായ പി.എൻ.സുരേഷ് ബാബു, കെ.എസ്. പ്രശാന്ത്, പി.പി. ഷിവിൻ,പി.എൻ. അജി,എക്‌സൈസ് ഡ്രൈവർ ബെന്നി പീറ്റർ എന്നിവർ പങ്കെടുത്തു.