ജോണിക്ക് ജാമ്യം ലഭിച്ചു

 

കാലടി:മലയാറ്റൂർ കുരിശുമുടി റെക്ടർ ഫാ:സേവ്യർ തേലക്കാട്ടിനെ കൊലപ്പെടുത്തിയ പ്രതി ജോണിക്ക് ജാമ്യം ലഭിച്ചു.ജില്ലാകോടതിയാണ് ജാമ്യം അനുവദിച്ചത്.കാലടി സ്‌റ്റേഷൻ പരിധിയിൽ കയറരുതെന്ന് ജാമ്യ വ്യവസ്ഥയിൽ നിർദേശിച്ചിട്ടുണ്ട്.ആഴ്ച്ചയിൽ ഒരു ദിവസം അന്വേഷണ ഉദ്യോഗസ്ഥനു മൻപിൽ ഹാജരാകണം. കുടാതെ ഒരു ലക്ഷം രുപയുടെ ബോണ്ടും രണ്ട് ആൾ ജാമ്യവുമുണ്ട്.ജോണിക്കുവേണ്ടി അഡ്വ:എം ഒ ജോർജ്ജ് ഹാജരായി

അടുത്തമാസം കുറ്റപത്രം നൽകാനിരിക്കയാണ് ജോണിക്ക് ജാമ്യം ലഭിച്ചത്.ശാസ്ത്രീയ പരിശോധന ഫലങ്ങൾ മാത്രമാണ് ഇനി ലഭിക്കാനൊളളു.ഫാ:സേവ്യറിനെ കുത്താനുപയോഗിച്ച കത്തിയും മറ്റും കണ്ടെത്തിയിട്ടുണ്ട്.ഫാ:സേവ്യറിനെ ജോണി ആക്രമിച്ചത് മുൻ വൈരാഗ്യം മൂലമാണ്.ജോണിയെ കപ്യാർ ജോലിയിൽ നിന്നും പിരിച്ചുവിട്ടതാണ് കൊലപാതകത്തിനു കാരണം.

മാർച്ച് 1 ന് ഉച്ചയ്ക്ക് 12 മണിയോടെ മലയാറ്റൂർ കുരിശുമുടിയിൽ ആറാംസ്ഥലത്തുവച്ചാണ് ഫാ:സേവ്യർ തേലക്കാട്ടിന് കുത്തേറ്റത്.