കുളിക്കാനിറങ്ങിയ വയോധികൻ കുളത്തിൽ മുങ്ങിമരിച്ചു

 

അങ്കമാലി∙കുളിക്കാനിറങ്ങിയ വയോധികൻ കുളത്തിൽ മുങ്ങിമരിച്ചു. തുറവൂർ നെടുവേലി ഭാസ്ക്കരൻ (53) ആണ് മരിച്ചത്‌. തുറവൂർ ജംക്‌ഷനു സമീപമുള്ള കോഴികുളത്തിലാണ് സംഭവം.വീടിനോടു ചേർന്നാണ് കുളം. സ്ഥിരമായി ഈ കുളത്തിലാണ് ഭാസ്ക്കരൻ കുളിക്കാറുള്ളത്.

ഭാസ്ക്കരൻ കുളിക്കാൻ പോകുന്നത് അയൽവാസി കണ്ടിരുന്നു.ഏറെ നേരമായിട്ടും കാണാത്തതിനെ തുടർന്ന് അയൽവാസി കുളത്തിനടുത്തെത്തി നോക്കുകയായിരുന്നു.തുടർന്നു നാട്ടുകാരും അഗ്നിശമനരക്ഷാസേനയും ചേർന്നുള്ള അന്വേഷണത്തിൽ അരമണിക്കൂറിനു ശേഷം മൃതദേഹം
കണ്ടെത്തി. 20 അടി ആഴത്തിൽ നിന്നാണ് മൃതദേഹം കണ്ടെടുത്തത്