കേരള മോഡൽമാതൃകയാക്കാൻ ആന്ധ്ര ഹജ്ജ് കമ്മിറ്റി

 

നെടുമ്പാശ്ശേരി:ഹജ്ജ് കമ്മിറ്റിക്ക് കീഴിൽ ഹജ്ജ് കർമ്മം നിർവ്വഹിക്കാൻ പുറപ്പെടുന്ന തീർഥാടകർക്കുള്ള സൗകര്യങ്ങൾ ഒരുക്കുന്നതിനായി ആന്ധ്ര ഹജ്ജ്കമ്മിറ്റിയും കേരളമോഡൽ പിന്തുടരുന്നു.അപേക്ഷ പൂരിപ്പിച്ചു നൽകുന്നത് മുതൽ ഹജ്ജ് കർമ്മം നിർവ്വഹിച്ച് മടങ്ങി വരുന്നത് വരെ ഹാജിമാർക്ക് വേണ്ടി കേരള ഹജ്ജ്കമ്മിറ്റിയുടെ നേതൃത്വത്തിൽ നടപ്പാക്കി വരുന്ന പ്രവർത്തനങ്ങൾ ദേശീയ ശ്രദ്ധ പിടിച്ചുപറ്റിയിട്ടുള്ളതാണ്.

പല സംസ്ഥാനങ്ങളും ഈ മാതൃക പിന്തുടരാൻ ഹജ്ജ് കമ്മിറ്റി പ്രതിനിധികൾ കേരളത്തിലെത്തി ഇതേ കുറിച്ച് പഠനം നടത്തുകയും,ഇക്കാര്യങ്ങൾ മറ്റു സംസ്ഥാനങ്ങളിൽ നടപ്പിലാക്കുന്നതിന്കേരള ഹജ്ജ്കമ്മിറ്റിയുടെ സഹായം തേടുകയും ചെയ്തിരുന്നു.ആന്ധ്രപ്രദേശ് ഹജ്ജ്കമ്മിറ്റി ഈ വർഷം പരമാവധി കേരള മാതൃകയിൽ ഹാജിമാർക്കുള്ള സൗകര്യങ്ങൾ ഒരുക്കാനാണ് ലക്ഷ്യമിടുന്നത്‌.ഇതിനു വേണ്ട പ്രവർത്തനങ്ങളും ആരംഭിച്ചു കഴിഞ്ഞു.

കേരളമോഡലിൽ ഹജ്ജ്ട്രെയിനർമാരെ നിയമിക്കുകയും ട്രെയിനർമാർക്കും വളണ്ടിയർമാർക്കും ഫലപ്രദമായ ട്രെയിനിംഗ് നൽകി അവരുടെ സേവനം ക്രിയാത്മകമായി ഉപയോഗപ്പെടുത്താനാണ് ആദ്യനടപടി.ഇതിന്റെ ഭാഗമായി ഹാജിമാർക്കൊപ്പം യാത്രതിരിക്കുന്ന വളണ്ടിയർമാർക്കും (ഖാദിമുൽ ഹജ്ജാജ്)ട്രെയിനർമാർക്കും പ്രത്യേക ട്രെയിനിംഗ്‌ ക്ലാസ്സുകൾ സംഘടിപ്പിച്ചു.

കഴിഞ്ഞ വർഷം ഇന്ത്യൻ നിന്നുള്ള വളണ്ടിയർമാരുടെ പ്രവർത്തനങ്ങൾക്ക് സൗദിയിൽ നേതൃത്വം നൽകിയ കാലിക്കറ്റ്  സർവ്വകലാശാല ഉദ്യോഗസ്ഥനും ഹജ്ജ് കമ്മിറ്റി മുൻ കോഓർഡിനേറ്ററുമായ മുജീബ് റഹ്മാൻ പുത്തലത്താണ് ആന്ധ്രയിൽനിന്നുള്ള ഹജ്ജ് വളണ്ടിയർമാർക്കും ട്രെയിനർമാർക്കും പരിശീലനം നൽകിയത്.വിജയവാഡയിൽ നടന്ന ട്രെയിനിംഗ്പ്രോഗ്രാമിൽ ആന്ധ്രഹജ്ജ് കമ്മിറ്റി മെമ്പർ ഷെയ്ഖ്ഹസ്സൻ ബാഷ, എക്സിക്യൂട്ടീവ് ഓഫീസർ ലിയാഖത്ത്അലി എന്നിവരുംപങ്കെടുത്തു.

മുജീബ്റഹ്മാന്റെ നിർദ്ദേശപ്രകാരം ആന്ധ്രയിൽനിന്നുള്ള മുഴുവൻ ഖാദിമുൽഹുജ്ജാജും യൂണിഫോം ജാക്കറ്റ്ധരിച്ചാണ് ട്രെയിനിംഗ്പ്രോഗ്രാമിൽ പങ്കെടുത്തത്.ആദ്യമായാണ്ആന്ധ്ര ഹജ്ജ്കമ്മിറ്റി തങ്ങളുടെ വളണ്ടിയർ മാർക്ക് ഇവിടെ വെച്ച് തന്നെ യൂണിഫോം നൽകുന്നത്.ഹാജി മാർക്ക് ഇവരെ പെട്ടെന്ന്തിരിച്ചറിയാൻ സഹായകമാകും വിധം ഇനിയുള്ള മുഴുവൻ ട്രെയിനിംഗ്പരിപാടികളിലും ഹ ജ്ജ് വളണ്ടിയർമാർ യൂണിഫോം ജാക്കറ്റ് ധരിച്ച്പങ്കെടുക്കണമെന്നും നിർദ്ദേശിച്ചിട്ടുണ്ട്.

ഹജ്ജ് ക്യാംപിന്റെ പ്രവർത്തനങ്ങളും,തീർഥാടകർക്ക്‌ സൗകര്യങ്ങൾ ഒരുക്കുന്നതും ഉൾപ്പെടെയുടെ കാര്യങ്ങൾ ഈവർഷം കേരളമാതൃകയിൽ തന്നെചെയ്യാനാണ് ആന്ധ്രഹജ്ജ് കമ്മിറ്റിയുടെ തീരുമാനം.