റിസ് വാന് കണ്ണീരില്‍ കുതിര്‍ന്ന യാത്രമൊഴി

 

കാലടി: നാടിനെ ദുഃഖത്തിലാഴ്ത്തി ശനിയാഴ്ച ചെങ്ങല്‍ ആറാട്ടുകടവില്‍ മുങ്ങിമരിച്ച ശ്രീമൂലനഗരം മണിയന്തറ വീട്ടില്‍ അബ്ദുള്‍ സലാമിന്‍റെ മകന്‍ റിസ് വാന് (21) കണ്ണീരില്‍ കുതിര്‍ന്ന യാത്രമൊഴി.ഞായറാഴ്ച്ച രാവിലെ 10 മണിയോടെ പോസ്റ്റുമാര്‍ട്ടത്തിനു ശേഷം മൃതദേഹം വീട്ടില്‍ കൊണ്ടുവന്നു.സുഹൃത്തുക്കളും ബന്ധുക്കളും നാട്ടുകാരുമടക്കം ആയിരക്കണക്കിനു പേരാണ് അന്ത്യോമോപചാരം അര്‍പ്പിക്കാനെത്തിയത്. 12.30 ഓടെ ചൊവ്വര ചുളളിക്കാട് ജുമമസ്ജിദില്‍ കബറടക്കി.

രണ്ടു പേരാണ് അപകടത്തില്‍ മരിച്ചത്. ശ്രീമൂലനഗരം കാനാമ്പിളളി വീട്ടില്‍ പീറ്ററിന്‍റെ മകന്‍ ഐബിന്‍റെ (23) സംസ്ക്കാരം തിങ്കളാഴ്ച്ച നടക്കും. ചൊവ്വര ഫ്രാന്‍സീസ് അസീസി പള്ളിയിൽ വൈകീട്ട് 3 നാണ് സംസ്ക്കാരം. ശനിയാഴ്ച ഉച്ചക്ക് 3 ണിയോടെയാണ് അപകടം നടന്നത്. സൃഹൃത്തുക്കളായ മൂന്ന് പേര്‍ കുളിക്കാന്‍ വന്നതാണ്. ഒരാള്‍ രക്ഷപ്പെട്ടു. ശ്രീമൂലനഗരം മൂലേപ്പറമ്പില്‍ വീട്ടില്‍ രാമചന്ദ്രന്‍റെ മകന്‍ മൃദുലാണ് രക്ഷപ്പെട്ടത്.പുഴയുടെ നടുവിലേക്ക് നീന്തുന്നതിനിടെ ചുഴിയില്‍ പെട്ടാണ് അപകടം നടന്നത്‌.