സുഹൃത്തുക്കളായ രണ്ടുപേർ മരിച്ചതിന്റെ ഞെട്ടലിലാണ് ശ്രീമൂലനഗരം

 

ശ്രീമൂലനഗരം:സുഹൃത്തുക്കളായ രണ്ടുപേർ മരിച്ചതിന്റെ ഞെട്ടലിലാണ് നാട്ടുകാർ. അപകടമേഖലയല്ലാത്ത കുളി കടവിലാണ് ശനിയാഴ്ച്ച രണ്ട് യുവാക്കൾ മുങ്ങി മരിച്ചത്‌.ശോചനീയമായി കിടന്ന കാഞ്ഞൂർ ഗ്രാമപഞ്ചായത്തിലെ ആറാട്ട് കടവ്കടവ് മാസങ്ങൾക്ക് മുമ്പാണ് കെട്ടി സംരക്ഷിച്ചത്. ജില്ല പഞ്ചായത്ത് അനുവദിച്ച 6 ലക്ഷം രൂപ ചിലവഴിച്ചാണ് കടവ് കെട്ടി സംരക്ഷിച്ചിരിക്കുന്നത്.

sreemoo;anagarm-death-3പുഴയിൽ ഇറങ്ങി സുരക്ഷിതമായി കുളിക്കാവുന്ന രൂപത്തിലാണ് കടവ്. അതുകൊണ്ട് സ്ത്രീകളും കുട്ടികളുമടക്കം നിരവധി പേരാണ് ഇവിടെ കുളിക്കാനെത്തുന്നത്.പുഴയെക്കുറിച്ച് അറിയാത്ത ഐബിനും, റിസ് വാനും, മൃതുലും നടുവിലേക്ക് നീന്തിയതാണ് അപകടം ക്ഷണിച്ചു വരുത്തിയത്. ചെറുപ്പം മുതലെ സുഹൃത്തുക്കളാണിവർ.നാട്ടുകാർ ഇട്ടു നൽകിയ ടയറിന്റെ റ്റൂബ് മൃതുലിന് പിടിവളളിയായി.അതിൽ പിടിച്ചാണ് മൃതുൽ രക്ഷപ്പെട്ടത്‌.

ശനിയാഴ്ച്ച അവധിയായതിനാൽ പുഴയിൽ കുളിക്കാൻ വന്നതാണ്. മരിച്ച ഐബിന്റെയും, റിസ് വാന്റെയും മൃതദേഹം ഉടൻ കാഞ്ഞൂർ വിമല ആശുപത്രിയിലേക്ക് മാറ്റി.അപകട മറിഞ്ഞ് സുഹൃത്തുക്കളും നാട്ടുകാരുമടക്കം നിരവധി പേരാണ് ആശുപത്രിയിൽ എത്തിയത്.രണ്ടു പേരുടെയും പിതാക്കൻമാരെ ആശ്വസിപ്പിക്കാൻ പോലും നാട്ടുകാർക്കായില്ല.

sreemoo;anagarm-death-2അൻവ്വർ സാദത്ത് എംഎൽഎ, കാഞ്ഞൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം പി ലോനപ്പൻ, ശ്രീമൂലനഗരം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അൽഫോൻസ വർഗ്ഗീസ് ജനപ്രതിനിധികൾ, രാഷ്ട്രീയ പ്രവർത്തകർ തുടങ്ങിയവരും ആശുപത്രിയിലെത്തിയിരുന്നു. കാലടി എസ് ഐ ഷാരോണിന്റെ നേതൃത്വത്തിൽ മേൽ നടപടികൾ സ്വീകരിച്ചു.