ചെങ്ങൽ ആറാട്ടുകടവിൽ 2 പേർ മുങ്ങിമരിച്ചു

 

കാഞ്ഞൂർ :കാഞ്ഞൂർ പഞ്ചായത്തിലെ ചെങ്ങൽ ആറാട്ടുകടവിൽ ശ്രീമൂലനഗരം സ്വദേശികളായ മണിയന്തറ സലാം മകൻ റിസ്വാൻ (23), കാനാപ്പിള്ളി പീറ്റർ മകൻ ഐബിൻ (21) എന്നിവർ മുങ്ങിമരിച്ചു. വൈകീട്ട് 3.45നാണ് അപകടം. അവർക്ക് ഒപ്പമുണ്ടായിരുന്ന ശ്രീമൂലനഗരം മൂലേപ്പടവിൽ രാമചന്ദ്രൻ മകൻ മൃദുൽ (23)നെ നാട്ടുകാർ രക്ഷപ്പെടുത്തി.മൃതദേഹം കാഞ്ഞൂർ വിമല ആശുപത്രിയിൽ. പോലീസ് മേൽനടപടി സ്വീകരിക്കുന്നു.