നെല്ലാണ് ജീവന്‍: ഉത്സവലഹരിയിൽ കൊയ്ത്തുതുടങ്ങി

 
നെടുമ്പാശേരി: ചെങ്ങമനാട് ദേശം പുറയാറിലെ യുവകൂട്ടായ്മ ‘നെല്ലാണ് ജീവന്‍’ എന്ന സന്ദേശമുയർത്തി കുറ്റിക്കാട് പാടശേഖരത്തില്‍ ആരംഭിച്ച നെല്‍കൃഷിയുടെ വിളവെടുപ്പ് അന്‍വര്‍സാദത്ത് എംഎല്‍എ ഉദ്ഘാടനം ചെയ്തു. ‘നെല്ലാണ് ജീവന്‍’ ജയ്സി അണിഞ്ഞ നാട്ടുകാർ കൊയ്ത്തുത്സവത്തില്‍ പങ്കാളികളായി.

വര്‍ഷങ്ങളായി തരിശുകിടന്ന് കാട്മൂടിയ ചെളിക്കുഴികള്‍ നിറഞ്ഞ ഏഴ് ഏക്കറോളം സ്ഥലത്താണ് കൃഷിയോഗ്യമാക്കി ഇക്കഴിഞ്ഞ ജനുവരിയില്‍ നെല്‍കൃഷി ആരംഭിച്ചത്. സമിതി കണ്‍വീനര്‍ നൗഷാദ് പാറപ്പുറത്തിന്‍റെ നേതൃത്വത്തില്‍ റസല്‍ കാട്ടുകണ്ടത്തില്‍, നസീര്‍ ആര്യമ്പിള്ളി, അബ്ദുസലാം കല്ലുങ്കോട്ടില്‍, മജീദ് കല്ലുങ്കോട്ടില്‍, അബ്ദുല്‍മുത്തലിബ് തൂമ്പാലകത്തൂട്ട്, റസാഖ് കല്ലുങ്കോട്ടില്‍, ഷഫീഖ് വള്ളോംകാട്ടില്‍, സലാം കല്ലുങ്കോട്ടില്‍ എന്നിവരാണ് സ്വര്‍ണക്കതിരുകളാല്‍ സമൃദ്ധമായ പുറയാറിന്‍റെ പഴയപ്രതാപം വീണ്ടെടുക്കാന്‍ രംഗത്ത് വന്നത്. വിളഞ്ഞ മൂന്നര ഏക്കറിലാണ് വിളവെടുപ്പ് നടത്തിയത്.