ചെങ്ങൽ പെരിയാർ ആറാട്ടുകടവിൽ കുളിക്കാനിറങ്ങിയ 2 യുവാക്കൾ മുങ്ങി മരിച്ചു

 

കാലടി: ചെങ്ങൽ പെരിയാർ ആറാട്ടുകടവിൽ കുളിക്കാനിറങ്ങിയ 2 യുവാക്കൾ മുങ്ങി മരിച്ചു.ഒരാൾ രക്ഷപ്പെട്ടു.ശ്രീമൂലനഗരം സ്വദേശികളായ കാനപ്പിള്ളി പീറ്റർ മകൻ ഐബിൻ (21) മണിയന്തറ അബ്ദുൾ സലാം മകൻ റിസ് വാൻ (23) എന്നിവരാണ് മരിച്ചത്. ശ്രീമൂലനഗരം മൂലപറമ്പിൽ മൃതുൽ (21) ആണ് രക്ഷപ്പെട്ടത്.

ശനിയാഴ്ച്ച വൈകീട്ട്‌ 3 .30 ഓടെയാണ് അപകടം നടന്നത്.കടവിൽ കുളിക്കുന്നതിനിടെ ഇവർ പുഴയുടെ നടുവിലേക്ക് നീന്തുകയായിരുന്നു.ഇതിനിടയിലാണ് അപകടത്തിൽ പെട്ടത്.കടവിൽ കുളിക്കുകയായിരുന്ന സ്ത്രീകൾ ഒച്ചവച്ച് നാട്ടുകാരെ വിവരമറിച്ചു.

river-death-3നാട്ടുകാരെത്തി രക്ഷപ്പെടുത്തുമ്പോഴേക്കും 2 പേരും മരിച്ചിരുന്നു. ടയറിന്റെ റ്റ്യൂബ് ഇട്ട് നൽകിയാണ് മൃതുലിനെ രക്ഷപ്പെടുത്തിയത്. ഐരാപുരം സിഇടി കോളോജിലെ രണ്ടാം വർഷ വിദ്യാർത്ഥിയാണ് ഐബിൻ. മഞ്ഞപ്ര സെന്റ്: പാട്രിക്സ് സ്കൂളിലെ അധ്യാപികയായ ജിഷയാണ് മാതാവ്. ഐറിൻ സഹോദരിയും. ലിഫ്റ്റ് മെക്കാനിക്കാണ് പിതാവ് പീറ്റർ.

സ്വകാര്യ സ്ഥാപനത്തിലെ അകൗണ്ടന്റാണ് റിസ് വാൻ.റഹ്മത്താണ് മാതാവ്.സഫ് വാൻ സഹോദരനും. മൃതദേഹം അങ്കമാലി താലൂക്ക് ആശൂപത്രിയിലെ മേർച്ചറിയിൽ.പോസ്റ്റുമാർട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകും.