പ്രാദേശിക പത്രപ്രവർത്തക ക്ഷേമനിധി: മുഖ്യമന്ത്രിക്ക് കത്ത് നൽകുമെന്ന് രമേശ് ചെന്നിത്തല

 

ആലുവ: പ്രാദേശിക പത്രപ്രവർത്തക ക്ഷേമനിധി നടപ്പാക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്ത് നൽകുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ആലുവയിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. എല്ലാ മേഖലയിലും പണിയെടുക്കുന്നവർക്കും ക്ഷേമനിധി ഏർപ്പെടുത്തിയിട്ടുള്ള സംസ്ഥാനത്ത് പ്രാദേശിക മാധ്യമ പ്രവർത്തകരെ മാത്രം അവഗണിക്കുന്നത് ശരിയല്ല.

മുൻ സർക്കാരിന്റെ കാലത്ത് നീക്കിവച്ച ക്ഷേമനിധി ഫണ്ട് ഇപ്പോഴും അനക്കിയിട്ടില്ല. ഇത് പ്രാദേശിക ലേഖകരോടുള്ള അവഗണനയാണ്. ഇക്കാര്യത്തിൽ സർക്കാരിന്റെ ഭാഗത്ത് നിന്നും അടിയന്തിര നടപടിയുണ്ടാകണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.