അമ്മക്കിളിക്കൂട് 12 )0 മത് വീട് കൈമാറി

 

കാലടി:സ്വന്തമായി ഭൂമിയുണ്ടായിട്ടും അടച്ചുറപ്പിലാത്ത കൂരകളിലും വാടകവീടുകളിലും കഴിയേണ്ടിവരുന്ന വിധവകളായ അമ്മമാർക്കും അവരുടെ മക്കൾക്കും ഒരു സുരക്ഷിത ഭവനം ഒരുക്കുക എന്ന ലക്ഷ്യത്തോടെ അൻവർ സാദത്ത് എം.എൽ.എ നടപ്പാക്കുന്ന അമ്മക്കിളിക്കൂട് ഭവന നിർമാണ പദ്ധതിയിലെ 12 )0 മത് വീടിന്റെ താക്കോൽ ദാനം നടന്നു.ശ്രീമൂലനഗരം ഗ്രാമപഞ്ചായത്തിലെ 7 )0 വാർഡിൽ താമസിക്കുന്ന പുക്കാട്ടുകുടി വീട്ടിൽ സെൻവി രാജനാണ് വീട് നിർമിച്ചു നൽകിയത്.

അൻവർ സാദത്ത് എം.എൽ.എ താക്കോൽ ദാനം നിർവ്വഹിച്ചു.ഡൈനാമിക്ക് ടെക്‌നോ മെഡിക്കൽസ് എം.ഡി വാസുദേവനാണ് വീട് സ്‌പോൺസർ ചെയ്തിരിക്കുന്നത്.ഡൈനാമിക്ക് ടെക്‌നോ മെഡിക്കൽസ് പ്രതിനിധി ജാദവ്‌മേനോൻ മുഖ്യാതിഥിയായിരുന്നു.പഞ്ചായത്ത് പ്രസിഡന്റ് അൽഫോൻസ വർഗ്ഗീസ് അദ്ധ്യക്ഷത വഹിച്ചു.ജില്ലാ പഞ്ചായത്ത് മെമ്പർ സരള മോഹൻ,പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.പി അനൂപ്‌, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ,എൻ.സി ഉഷാകുമാരി, മഞ്ജു നവാസ് മെമ്പർമാരായ കെ.സി മാർട്ടിൻ, വി.വി സെബാസ്റ്റ്യൻ, സുലൈമാൻ പുതുവാൻകുന്ന് തുടങ്ങിയവർ പങ്കെടുത്തു.

510 ചതുരശ്ര അടിയിലാണ് ഈ ഭവനങ്ങൾ നിർമ്മിക്കുന്നത്. പൂർത്തിയായ 11 ഭവനങ്ങൾ കൈമാറുകയും മറ്റു 16 ഭവനങ്ങളുടെ നിർമ്മാണം ശ്രീമൂലനഗരം, നെടുമ്പാശ്ശേരി, ചെങ്ങമനാട്, ചൂർണ്ണിക്കര, കീഴ്മാട്,ഏടത്തല, കാഞ്ഞൂർ എന്നീ പഞ്ചായത്തുകളിൽ പുരോഗമിച്ചു കൊണ്ടിരിക്കുകയും ചെയ്യുന്നു.