അങ്കമാലി നഗരസഭയിൽ കുട്ടികളുടെ പാർക്ക് തുറന്നു

 

അങ്കമാലി : അങ്കമാലി നഗരസഭയിൽ കുട്ടികളുടെ പാർക്ക് തുറന്നു.മന്ത്രി മാത്യു ടി. തോമസ് പാർക്കിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു.റോജി എം. ജോൺ എംഎൽഎ അധ്യക്ഷനായി. ഇന്നസന്‍റ് എംപി മുഖ്യപ്രഭാഷണം നടത്തി.വനിത കമ്മീഷൻ അധ്യക്ഷ എം.സി.ജോസഫൈൻ, മുൻ എംപി പി. രാജീവ്,നഗരസഭ അധ്യക്ഷ എം.എ.ഗ്രേസി,മുൻ എംഎൽഎമാരായ ജോസ് തെറ്റയിൽ, പി.ജെ. ജോയി, സിയാൽ എംഡി വി.ജെ. കുര്യൻ തുടങ്ങിയവർ പ്രസംഗിച്ചു.

angamaly-para-2കുട്ടികൾക്കായി ഒട്ടേറെ റൈഡുകളാണു പാർക്കിൽ ഒരുക്കിയിട്ടുള്ളത്.എംസി റോഡിൽ നായത്തോട് കവലയ്ക്കു സമീപത്തുള്ള 62 സെന്റ് സ്ഥലത്താണ് ആധുനിക സംവിധാനങ്ങളോടെ ചിൽഡ്രൻസ് പാർക്ക് നിർമിച്ചിരിക്കുന്നത്.

2015ലാണ് അങ്കമാലിയിൽ കുട്ടികൾക്കായി പാർക്ക് നിർമിക്കാൻ തീരുമാനിച്ചത്. പാർക്കിൽ വൈകുന്നേരങ്ങളിൽ കുട്ടികൾക്കു മാതാപിതാക്കൾക്കൊപ്പം എത്താം. ചെടികളാലും മനോഹരമായ വൃക്ഷങ്ങളാലും പാർക്ക് അലങ്കരിച്ചിട്ടുണ്ട്.

കലാപരിപാടികൾ അവതരിപ്പിക്കാനുള്ള വേദിയും ഒരുക്കിയിട്ടുണ്ട്. സിനിമാ പ്രദർശനങ്ങൾ ഉൾപ്പെടെ നടത്തുന്നതിനുള്ള സംവിധാനമാണ് ആലോചിക്കുന്നത്.