പാമ്പ് കടിയേറ്റാൽ നേരെ പോന്നോളു അങ്കമാലിക്ക് …

 

കടിച്ച പാമ്പിനെകൊണ്ട് തന്നെ വിഷമിറക്കുക എന്നത് നാട്ടിൽ കേട്ട് പഴകിച്ച ചൊല്ലാണ്. വിഷ ചികിത്സ രംഗം അത്രയധികം അന്ധവിശ്വാസങ്ങളിലും തെറ്റായ രീതികളിലും കുടുങ്ങിക്കിടക്കുകയാണ് ഇപ്പോഴും. പാമ്പിനെ പറ്റി നിരവധി ധാരണകളും അതിനേക്കാൾ ഏറെ തെറ്റിദ്ധാരണകളും ഇപ്പോഴും വച്ച് പുലർത്തുന്ന നാട്ടിൽ ലോകത്തിന് തന്നെ മാതൃകയായ ഒരു വിഷ ചികിത്സ കേന്ദ്രം അങ്കമാലിയിലാണ്. പാമ്പ് കടിയേറ്റാൽ ഏറ്റവും വിശ്വസിച്ച് ചെല്ലാവുന്ന മധ്യ കേരളത്തിലെ ആശുപത്രിയാണ് ലിറ്റിൽ ഫ്ലവർ .

lf-2ഒരേ സമയം പാമ്പിനെ ഏറ്റവും പേടിക്കുകയും അതേസമയം ദൈവമായി ആരാധിക്കുകയും പിന്നെ തെരുവിൽ പാമ്പാട്ടിയുടെ മുന്നിൽ നൃത്തം ചെയ്യിക്കുകയും ഒക്കെ ചെയ്യുന്ന നാടാണ് നമ്മുടേത്. ഉരഗ ജീവികൾ ധാരാളമുണ്ടിവിടെ. പാമ്പ് കടി സാധാരണമായിരിക്കുകയും ശരിയായ ചികിത്സ ലഭ്യമല്ലാതിരിക്കുകയും ചെയ്ത കാലത്താണ്

അങ്കമാലിയിൽ വിഷ ചികിത്സ ആരംഭിച്ചത്. ഡോ. സി.കെ ഈപ്പൻ മുൻകൈ എടുത്ത് വിഷചികിത്സ ആരംഭിച്ചു എന്നല്ല അന്നത്തെ സാഹചര്യത്തിൽ അദ്ദേഹത്തിന് ഉത്തരവാദിത്വമായി ചെയ്യേണ്ടി വന്നു എന്നതാണ് സത്യം. 1976 ൽ ആണ് എൽഎഫ് ഈ രംഗത്ത് ശ്രദ്ധ കൊടുക്കുന്നത്. ഇന്നത്തേത് പോലെ സൗകര്യങ്ങൾ ഇല്ല, ആളുകൾക്ക് വിദ്യാഭ്യാസമില്ല, ജനങ്ങളിലധികവും കൃഷിക്കാർ.. നാട്ടു വഴികളിൽ എപ്പോഴും കാണാം പാമ്പിനെ.

lf-3അങ്കമാലിയുടെതന്നെ പ്രിയപ്പെട്ട ഡോക്റ്റർ ആയ ഡോ. ജോസഫ് കെ. ജോസഫ് ആണ് ഇന്ന് എൽഎഫിൽ വിഷചികിത്സക്കും , പഠനത്തിനും നേതൃത്വം നൽകുന്നത്. ഡോ. ഈപ്പനു കീഴിൽ 1978 മുതൽ ഈ രംഗത്ത് അദ്ദേഹമുണ്ട്. കേരളത്തിലെ ആദ്യത്തെ ഡയാലിസിസ് യൂണിറ്റ് അങ്കമാലി എൽഎഫിൽ സ്ഥാപിക്കുന്നത് പോലും വിഷ ചികിത്സക്ക് വേണ്ടി ആയിരുന്നു എന്ന് ഡോ. ജോസഫ്.

വിഷ ചികിത്സ രംഗത്ത് അന്താരാഷ്ട്ര തലത്തിൽ അഞ്ച് പ്രബന്ധങ്ങൾ എൽഎഫിലെ വിഷ ചികിത്സ വിഭാഗം പ്രസിദ്ധികരിച്ചിട്ടുണ്ട്. ലോകത്തിന് തന്നെ ഈ രംഗത്ത് പുതിയ അറിവു നൽകിയവ. കാപ്പിലറി ലീക്ക് സിൻഡ്രോമിനെ സംബന്ധിച്ച് കഴിഞ്ഞ ഫെബ്രുവരിയിൽ പ്രസിദ്ധീകരിച്ചതാണ് പുതിയത്.

അണലി കടിച്ചാൽ രക്ത ധമനികളിൽ നിന്നും പ്ലാസ്മ നഷ്ടപ്പെടുകയും , ഉമിനീർ ഗ്രന്ഥി വികസിക്കുകയും, കണ്ണിനു ചുറ്റും നീരു വന്ന് പ്രഷർ കുറയുന്ന അവസ്ഥയാണിത്. രോഗിയുടെ തല അണലിയുടെ തലയുടേതു പോലേ ആകുന്ന സ്ഥിതി വിശേഷമാണിത്. ഡോ. ജോസഫ് കെ. ജോസഫ്, ഡോ. പ്രദീപ്, ഡോ. മനോജ് പി. ജോസ്, ഡോ. ജെയ്ദീപ് സി. മേനോൻ , ഡോ. എബ്രഹാം എം. വർഗീസ് എന്നിവർ ചേർന്നാണ് ഇതവതരിപ്പിച്ചത്.അണലി വിഷം സംബന്ധിച്ച് എൽഎഫിനോളം വൈദഗ്ദ്യമുള്ള ആശുപത്രി മറ്റെങ്ങും കാണില്ല.

കേരളത്തിലെ വനാന്തരത്തിൽ കാണുന്ന അത്രയൊന്നും വിഷമില്ലന്ന് നാം കരുതിയ ചുരുട്ട വിഭാഗത്തിന് വിഷമുണ്ടെന്ന് സ്ഥിരികരിച്ചതും എൽഎഫ് ആണ്. അതുകൊണ്ട് ഏറ്റവും ഗുണം ലഭിച്ചത് ശ്രീലങ്കക്കായിരുന്നു എന്ന് ഡോ. ജോസഫ് കെ. ജോസഫ് പറയുന്നു.

വിഷ ചികിത്സക്ക് ഏറ്റവും അത്യാവശ്യമായ ആധുനിക സൗകര്യങ്ങൾ എൽഎഫിലുണ്ട്. ചികിത്സക്ക് ആവശ്യമായ ആന്‍റി വീനം ഇവിടെ എപ്പോഴും ഉണ്ടായിരിക്കും .
ആധുനിക ബ്ലഡ് ബാങ്ക്, പ്ലേറ്റ് ലറ്റ്സും, പ്ലാസ്മയും എടുക്കാനുള്ള സൗകര്യം, ഡയാലിസിസ് യുണിറ്റ്, വെന്‍റിലേറ്റർ എന്നിവ ഇവിടെ സജ്ജമാണ്. എല്ലാത്തിനുപരി ഉപരി ഈ രംഗത്ത് എൽഎഫിനുള്ള അനുഭവ പരിചയം തന്നെ.
lf-4പാമ്പുകളിൽ എഴുപത് ശതമാനത്തിനും വിഷമില്ല , വിഷമുള്ള മുപ്പത് ശതമാനത്തിലെതന്നെ എല്ലാ പാമ്പ് കടിയിലും വിഷം അകത്ത് ചെല്ലണമെന്നുമില്ല. പാമ്പിനെക്കുറിച്ചും പാമ്പ് കടിയുടെ സ്വഭാവത്തെക്കുറിച്ചും ഇവിടെയുള്ള ഡോക്റ്റർമാർക്കുള്ള അനുഭവമാണ് ലോകോത്തര നിലവാരത്തിൽ ചികിത്സ നൽകാൻ പ്രാപ്താരാക്കുന്നത്.കേരളത്തിലെ മറ്റ് പല പ്രമുഖ ആശുപത്രികളിൽ നിന്നും വിഷ ചികിത്സ മനസിലാക്കാൻ വിദ്യാർഥികളും ഡോക്റ്റർമാരും എൽഎഫിൽ എത്തുന്നുണ്ട്

ഒരു കൊല്ലം 100-150 പേരെങ്കിലും പാമ്പു കടിയേറ്റ് എത്തുന്നുണ്ട്. അതിൽ തന്നെ പല സംഭവങ്ങളും മറ്റ് പല നാട്ടു ചികിത്സ പരീക്ഷണങ്ങളും കഴിഞ്ഞെത്തുന്നവ. ഏത് സാഹചര്യത്തെയും എളുപ്പം മനസിലാക്കാൻ കഴിയുന്ന മികച്ച ടീം ഉള്ളതിനാൽ എൽഎഫിൽ പരാജയപ്പെട്ട കേസുകൾ വിരളമാണ്.

കത്തോലിക്ക സഭയുടെ എറണാകുളം അങ്കമാലി രൂപതക്ക് കീഴിലാണ് എൽഎഫ് ആശുപത്രി. കേരളത്തിൽ എവിടെ നിന്നും എത്തിച്ചേരാൻ കഴിയുന്ന വിധം ദേശിയപാതയുടെയും എംസി റോഡിന്‍റെയും സംഗമസ്ഥാനത്ത്. ഫാ. സെബാസ്റ്റ്യൻ കളപ്പുരക്കലാണ് ആശുപത്രി ഡയറക്റ്റർ