കറുകുറ്റി വെടിക്കെട്ടപകടം ഒരാൾ കൂടി മരിച്ചു

 

അങ്കമാലി: കറുകുറ്റി വെടിക്കെട്ടപകടം ഒരാൾ കൂടി മരിച്ചു. അപകടത്തിൽ ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന കറുകുറ്റി പറോക്കാരൻ ബിജു മകൻ ജോയൽ ( 13 ) ആണ് മരിച്ചത്. അപകടത്തിൽ മാമ്പ്ര മുല്ലപ്പറമ്പിൽ സാജുവിന്‍റെ മകൻ സൈമൺ(23) സംഭവസ്ഥലത്തു വച്ചുതന്നെ മരിച്ചിരുന്നു.

കഴിഞ്ഞ 15നാണ് അപകടം നടന്നത്. കപ്പേള തിരുന്നാളിനോട് അനുബന്ധിച്ച് നടന്ന വെടിക്കെട്ടിനിടയിൽ സമീപമുള്ള അസീസി ക്ലബ്ബിൽ സൂക്ഷിച്ചിരുന്ന മാലപ്പക്കത്തിന് തീപിടിച്ചായിരുന്നു അപകടം.

ഗുരുതരമായി പൊള്ളലേറ്റ് എറണാകുളം മെഡിക്കൽ സെന്‍ററിൽ ചികിത്സയിലായിരുന്ന രണ്ടു പേരിൽ ജോയൽ ചൊവ്വാാഴ്ച്ച പുലർച്ചെയാണ് മരിച്ചത്. പൈനാടത്ത് ജയിംസ് മകൻ ജസ്റ്റിൻ ഇപ്പോഴും ചികിത്സയിലാണ്.

മരിച്ച ജോയൽ എടക്കുന്ന് നൈപുണ്യ പബ്ളിക് സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിയായിരുന്നു.അമ്മ: ഷിജി, ഏക സഹോദരൻ ജോഷ്വ.