കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളിയെ അങ്കമാലി എക്‌സൈസ് സംഘം പിടികൂടി

 

അങ്കമാലി : കറുകുറ്റി കേബിൾ നഗർ ഭാഗത്ത് നിന്നും കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളിയെ അങ്കമാലി എക്‌സൈസ് സംഘം പിടികൂടി. പശ്ചിമ ബംഗാൾ സ്വദേശി സന്തു ബപാരി (29)ആണ് പിടിയിലായത്.അങ്കമാലി എക്‌സൈസ് ഇൻസ്‌പെക്ടർ ആർ.പ്രശാന്തിന്റെ നേതൃത്വത്തിലാണ് സന്തു ബപാരിയെ പിടികൂടിയത്.

ഇയാളിൽ നിന്നും 20 ഗ്രാം കഞ്ചാവാണ് പിടികൂടിയത്.വർഷങ്ങളായി കഞ്ചാവ് ഉപയോഗിച്ചുവരുന്നയാളാണ് സന്തു ബപാരി.സന്തു ബപാരി എട്ട് മാസമായി കേരളത്തിൽ വന്നിട്ട്. ചാലക്കുടിയിലാണ് താമസിക്കുന്നത്.ഇവിടെ ഇയാൾക്ക്  കൂലിപണിയാണ്.

സന്തു ബപാരിയുടെ നാടായ നദിയയിൽ കഞ്ചാവ് വലിക്കുന്നത് കുറ്റകരമല്ല.കറുകുറ്റിയിൽ കഞ്ചാവ് വിൽക്കാനായി എത്തിയപ്പോഴാണ് സന്തുബപാരിയെ എക്‌സൈസുകാർ പിടികൂടിയത്. 2000 രൂപയ്ക്കാണ് ഇവിടെ ഒരു പൊതി വിൽക്കുന്നത്.സന്തു ബപാരിയെ അങ്കമാലി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

പ്രിവന്റീവ് ഓഫിസരായ പി.കെ.ബിജു,സിവിൽ എക്‌സൈസ് ഓഫീസർമാരായ പി.എൻ.സുരേഷ് ബാബു, കെ.എസ്.പ്രശാന്ത്, എക്‌സൈസ് ഡ്രൈവർ ബെന്നി പീറ്റർ എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു