കാലടി ആദിശങ്കര സിംഗപ്പൂർ ഗവൺമെന്റുമായി കൈ കോർക്കുന്നു

 

കാലടി: സിംഗപ്പൂർ ഗവൺമെന്റിന്റെ ഉന്നതതല സംഘം കാലടി ആദിശങ്കര എൻജിനീയറിംഗ് കോളേജിൽ സന്ദർശനം നടത്തി. സിംഗപ്പൂർ ഗവൺമെന്റുമായി സഹകരിച്ച് ആധുനിക നിലവാരത്തിലുള്ള സ്‌കിൽസ് പാർക്ക് ആരംഭിക്കുന്നതിനുള്ള ചർച്ചകൾക്കാണ് സംഘം കോളേജിൽ എത്തിയത്.

സിംഗപ്പൂർ സ്‌കിൽസ് വെൻച്യുർ ഡയറക്ടർ ആൻഡേഴ്‌സൻ ടാണിന്റെ നേതൃത്വത്തിലുള്ള 12 അംഗ സംഘമാണ് എത്തിയത്. കോളേജിൽ എത്തിയ സംഘത്തെ ആദിശങ്കര മാനേജിംഗ് ട്രസ്റ്റി കെ ആനന്ദ് സ്വീകരിച്ചു. തുടർന്ന് കോളേജിലെ വകുപ്പ് മേധാവികളുമായി സംഘം ചർച്ച നടത്തി.

adhi-3ആദി ശങ്കര എൻജിനീയറിംഗ് കോളേജിലാണ് സ്‌കിൽസ് പാർക്ക് ആരംഭിക്കുന്നത്. ആധുനിക സംവിധാനങ്ങളും മറ്റും സിംഗപ്പൂർ ഗവൺമെന്റ് നൽകും. സാധാണക്കാർക്ക് ഉപകാരപ്രദമാകുന്ന ഉപകരണങ്ങളാണ് സ്‌കിൽസ് പാർക്കിൽ വികസിപ്പിച്ചെടുക്കുന്നത്. പദ്ധതിയുടെ ആദ്യഘട്ട ചർച്ചകളാണ് ഇപ്പോൾ നടന്നിരിക്കുന്നത്. തുടർന്ന് പദ്ധതിരേഖ തയ്യാറാക്കുകയും സിംഗപ്പൂർ ഗവൺമെന്റുമായി ധാരണാ പത്രത്തിൽ എത്തുകയും ചെയ്യും.

ഒരു സർക്കാർ ഇതര സ്ഥാപനവുമായി സഹകരിച്ച് ആദ്യമായാണ് സിംഗപ്പൂർ ഗവൺമെന്റ് സ്‌കിൽസ് പാർക്ക് തുടങ്ങുന്നത്. ആദിശങ്കരയിലെ വിദ്യാർത്ഥികൾക്ക് സിംഗപ്പൂരിലെ സർവകലാശാലകൾ സന്ദർശിക്കുന്നതിന് ഇത് അവസരം ഒരുക്കുന്നു. കോളേജിലെ ഫാബ് ലാബും, ബൂട്ട് ക്യാമ്പും സംഘം സന്ദർശിച്ചു.

adhi-2വിദ്യാർത്ഥികൾ കണ്ടുപിടിച്ച ഉപകരണങ്ങളെക്കുറിച്ച് സംഘം വിദ്യാർത്ഥികളോട് ചോദിച്ചറിഞ്ഞു. പ്രിൻസിപ്പാൾ ഡോ. പി.സി നീലകണ്ഠൻ മാനേജിംഗ് ട്രസ്റ്റി സ്‌പെഷ്യൽ ഓഫീസർ പ്രൊ. സി പി ജയശങ്കർ, അസ്സോസിയേറ്റ് ഡയറക്ടർ ഡോ. ജേക്കബ് ജോർജ്ജ് തുടങ്ങിയവർ കോളേജിന്റെ പ്രവർത്തനങ്ങളെക്കുറിച്ച് സംഘത്തിന് വിശദീകരിച്ചു.