കനകാഭിഷേകം നടത്തി

കാലടി :കാലടി ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിൽ അക്ഷയതൃതീയ കനകധാര യജ്ഞത്തോടനുബന്ധിച്ച് കനകാഭിഷേകം നടത്തി.യത്രവിധികൾക്കനുസരിച്ച് തയ്യാറാക്കിയ കനകധാര യന്ത്രങ്ങൾ ലക്ഷമീദേവിയുടെ പ്രാണപ്രതിഷ്ഠ നടത്തിയ സ്ഫടികം അടക്കം ചെയ്ത സ്വർണം വെളളി നെല്ലിക്കകൾ തുടങ്ങിയവ ലക്മിനാരായണ വിഗ്രഹത്തിലാണ് കനകാഭിഷേകം നടത്തിയത്

തന്ത്രി കെടങ്ങാശേരി രാമൻ നമ്പൂതിരിപ്പാട്,യജ്ഞാചാര്യൻ ആവണപ്പറമ്പ് പ്രദീപ് നമ്പൂതിരിപ്പാട്,മേൽ ശാന്തി വെമ്പിളിയത്ത് സൂരജ് നമ്പൂതിരിപ്പാട് എന്നിവരുടെ കാർമികത്വത്തിലാണ് കനകാഭിഷേകം നടത്തിയത്‌.32 ബ്രാഹ്മണർ യജ്ഞ മണ്ഡപത്തിൽ 10,008 തവണകനകധാര സ്‌തോത്രം ജപിച്ചശേഷമാണ് കനകാഭിഷേകം നടത്തിയത്‌.തുടർന്ന്‌ സ്വർണം വെളളി നെല്ലിക്കകൾ  ഭക്തർക്ക് നൽകി.

ബാല്യകാലത്ത് ശ്രീ ശങ്കരൻ ദരിദ്രമായ ഒരു ഇല്ലത്ത് ഭിക്ഷയ്ക്ക് ചെന്നു.അവിട ആകെയുണ്ടായിരുന്നത് ഒരു ഉണക്ക നെല്ലിക്ക മാത്രമാണ്.അത് ശങ്കരന് ഭിക്ഷയായി നൽകി.ആ വീട്ടിലെ ദാരിദ്രം മനസിലാക്കിയ ശങ്കരൻ കനകധാര സ്‌തോത്രം ചൊല്ലി ലക്ഷ്മീദേവിയെ പ്രീതിപ്പെടുത്തി ആമുറ്റത്ത് സ്വർണ നെല്ലിക്കകൾ മാനത്തുനിന്നു പൊഴിച്ചുവെന്നാണ് ഐതീഹ്യം.ഇതിനെ അനുസ്മരിച്ചാണ് കനകധാര യജ്ഞം നടക്കുന്നത്.

ശ്രീശങ്കര ജയന്തി ദിനമായ 20 ന് രാവിലെ സുഹൃത ഹോമവും വൈകീട്ട് 32 അമ്മമാർക്ക് വസ്ത്രവും ഫലമൂലാദികളും നൽകി മാതൃപഞ്ചകം ചൊല്ലി വന്ദനവും നൽകും.