എസ്.പി ഓഫിസ് മാർച്ചിൽ സംഘർഷം

 

ആലുവ: വരാപ്പുഴ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് എസ്.പി എ വി. ജോർജ് രാജിവക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് നടത്തിയ എസ്.പി ഓഫിസ് മാർച്ചിൽ സംഘർഷം. ട്രാഫിക് സ്റ്റേഷൻ പരിസരത്ത് മാർച്ച്‌ തടഞ്ഞു.

ബാരിക്കേടുകൾ മറിച്ചിട്ട് മുന്നേറാൻ ശ്രമിച്ച പ്രവർത്തകർക്ക് നേരെ ജലപീരങ്കി ഉപയോഗിച്ച് പൊലിസ് നേരിട്ടു. ഇതേ തുടർന്ന് പ്രവർത്തകർ പോലീസിനുനേരെ കുപ്പിചില്ല്, കല്ല് തുടങ്ങിയവ എറിഞ്ഞു.